ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നസ്രിയ നസിം തിരിചച്ചുവരവ് നടത്തുന്ന അഞ്ജലി മേനോൻ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഊട്ടിയിൽ നിന്നുള്ള സിനിമയിലെ ചില ലൊക്കേഷൻ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
നസ്രിയയെയും പൃഥിരാജിനെയും ചിത്രങ്ങളിൽ കാണാം. പാർവതിയാണ് ഇനിയും പേരിടാത്ത ചിത്രത്തിലെ മറ്റൊരു നായിക. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, മാലാ പാർവതി, വിജയരാഘവൻ, സംവിധായകൻ രഞ്ജിത്ത് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
2012ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. വിവാഹത്തിന് മുൻപ് നസ്രിയ അവസാനമായി അഭിനയിച്ചത് അഞ്ജലി മേനോൻ ചിത്രമായ ബാംഗ്ലൂർ ഡേയ്സിലായിരുന്നു. തിരിച്ചുവരവും അതെ സംവിധായികയുടെ തന്നെ ചിത്രത്തിലൂടെയാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
പറവയുടെ ഛായാഗ്രാഹകൻ ലിറ്റില് സ്വായമ്പാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രനാണ്. ബോളിവുഡില് നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്. ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റര് നാഷണലിന്റെ ബാനറില് എം. രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. 2018ലെ വേനലവധിക്ക് ചിത്രം തീയറ്ററുകളിലേക്കെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.