യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അഞ്ജലി മേനോൻ ഒരുക്കിയ കൂടെ എന്ന ചിത്രം ഇന്ന് കേരളത്തിൽ റിലീസ് ചെയ്യുകയാണ്. നൂറിന് മുകളിൽ കേന്ദ്രങ്ങളിൽ വമ്പൻ റിലീസ് ആയാണ് ഈ ചിത്രം എത്തുന്നത്. വലിയ പ്രേക്ഷക പ്രതീക്ഷകളോടെ എത്തുന്ന ഈ ചിത്രത്തിലൂടെ നസ്രിയ നസിം തിരിച്ചു വരികയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. അത് കൂടാതെ പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ നൂറാമത്തെ ചിത്രം കൂടിയാണ് ഈ അഞ്ജലി മേനോൻ ചിത്രം. അഞ്ജലി മേനോൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ്. പാർവതിയും ഈ ചിത്രത്തിലെ നിർണ്ണായകമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
പ്രശസ്ത സംവിധായകൻ രഞ്ജിത് കൂടെയിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോഷ്വാ, നസ്രിയ അവതരിപ്പിക്കുന്ന ജെന്നി എന്നീ കഥാപാത്രങ്ങളുടെ അച്ഛനായ അലോഷി എന്ന കഥാപാത്രം ആയാണ് രഞ്ജിത് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ മാല പാർവതി, സിദ്ധാർഥ് മേനോൻ, റോഷൻ മാത്യു എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ലിറ്റിൽ സ്വയമ്പ് ദൃശ്യങ്ങൾ ഒരുക്കിയ കൂടെക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനും രഘു ദിക്ഷിതും ആണ്. പ്രവീൺ പ്രഭാകർ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആയാണ് കൂടെ ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. മഞ്ചാടിക്കുരു , ബാംഗ്ലൂർ ഡേയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കൂടെ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.