1997 എന്ന വർഷത്തിന് മലയാള സിനിമയിൽ ഒരു പ്രത്യേകത ഉണ്ട്. മൂന്നു ഇൻഡസ്ട്രി ഹിറ്റുകൾ പിറന്ന വർഷമായിരുന്നു അത്. അതിനു മുൻപോ, ശേഷമോ അങ്ങനെ ഒരു വർഷം മലയാളത്തിൽ ഉണ്ടായിട്ടില്ല. അനിയത്തിപ്രാവ്, ചന്ദ്രലേഖ, ആറാം തമ്പുരാൻ എന്നീ ചിത്രങ്ങൾ ആയിരുന്നു ആ വർഷം ഒന്നിന് പുറകെ ഒന്നായി വന്നു നിലവിലെ സകല ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളും തകർത്തെറിഞ്ഞത്. അതിൽ തന്നെ ആ വർഷം ആദ്യം എത്തിയ അനിയത്തിപ്രാവ് നേടിയ നേട്ടത്തിന് മധുരം അല്പം കൂടുതലായിരുന്നു. കാരണം, കുഞ്ചാക്കോ ബോബൻ എന്ന പുതുമുഖ നായകന്റെ ആദ്യ ചിത്രമായിരുന്നു അത്. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ശാലിനി, തിലകൻ, ശ്രീവിദ്യ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നു. സ്വർഗ്ഗചിത്ര അപ്പച്ചൻ ആയിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ബേബി ശാലിനിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ഫാസില്‍ തന്നെ നായികയായും ശാലിനിയെ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ചിത്രമെന്ന പ്രത്യേകതയും അനിയത്തി പ്രാവിനുണ്ട്. ഇപ്പോഴിതാ , ആ ചിത്രം റിലീസിന് മുൻപേ കണ്ട മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പ്രതികരണം വെളിപ്പെടുത്തുകയാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ.
ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പിലാണ് അനിയത്തിപ്രാവ് സിനിമയെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കു വെച്ചത്. ”അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ് ” എന്ന രമേശന്‍നായരുടെ വരികളില്‍ നിന്നാണ് ചിത്രത്തിന് അനിയത്തിപ്രാവെന്ന പേര് കിട്ടിയതെന്നു അദ്ദേഹം പറയുന്നു. സുധിയും മിനിയും കടപ്പുറത്ത് നിന്ന് പിരിയുന്നതാണ് ക്ലൈമാക്‌സ് എന്നാണ് ഫാസില്‍ ആദ്യം തന്നോട് പറഞ്ഞത് എന്നും വളരെ വ്യത്യസ്തമായ ക്ലൈമാക്‌സ് ഇന്‍ഡസ്ട്രി ചര്‍ച്ച ചെയ്യുമെന്നു ഫാസിൽ പറഞ്ഞതായും അപ്പച്ചൻ ഓർത്തെടുക്കുന്നു. എന്നാൽ പിന്നീട് ഇത്തരം ഒരു ക്ലൈമാക്സ് പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ടെൻഷൻ താൻ പ്രകടിപ്പിച്ചതിനു ശേഷം ഫാസിൽ തന്നെ ഞെട്ടിച്ചു കൊണ്ട് ഉണ്ടാക്കിയ ക്‌ളൈമാക്‌സ് ആണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം പറഞ്ഞു. പടം ഫസ്റ്റ് കോപ്പി കാണാനായി മദ്രാസ് ഗുഡ്‌ലക്ക് തിയേറ്ററിലേക്ക് മമ്മുക്കയെയും ഭാര്യയെയും ക്ഷണിച്ച കാര്യവും അദ്ദേഹം പറയുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് സിനിമ കണ്ട ശേഷം കണ്ണ് നിറഞ്ഞാണ് മമ്മൂട്ടി പുറത്തു വന്നതെന്നും അതിനു ശേഷം തന്നോട് പറഞ്ഞത് ”അപ്പച്ചന്‍ പ്രതീക്ഷിച്ചതിലും ലാഭം കിട്ടിയാല്‍ എനിക്കുതരണം കേട്ടോ” എന്നാണെന്നും അദ്ദേഹം ഓർക്കുന്നു. സിനിമ റിലീസ് ചെയ്തപ്പോൾ ആള് കുറവായിരുന്നു എങ്കിലും പിന്നീട് പ്രേക്ഷകർ സ്വീകരിച്ച ഈ ചിത്രം 200 ദിവസത്തിലധികം പ്രദർശിപ്പിച്ചു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.