പ്രശസ്ത തമിഴ് സംഗീത സംവിധായകനായ അനിരുദ്ധ് ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള സംഗീതജ്ഞനാണ്. തമിഴിലെ വമ്പൻ ചിത്രങ്ങൾക്ക് വേണ്ടി ഗംഭീരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് അനിരുദ്ധ് ഒരുക്കുന്നത്. റോക്ക് സ്റ്റാർ എന്നറിയപ്പെടുന്ന അനിരുദ്ധ് ഒരുക്കിയ ഒട്ടേറെ ഗാനങ്ങൾ പാൻ ഇന്ത്യ തലത്തിലും ഇന്ത്യക്ക് പുറത്തും ട്രെൻഡ് സെറ്ററുകളായിട്ടുണ്ട്. ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമെന്ന കമൽ ഹാസൻ ചിത്രത്തിന് വേണ്ടി അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളും ഇതിന്റെ പശ്ചാത്തല സംഗീതവുമാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ കമൽ ഹാസൻ നായകനായി, ഷങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന് സംഗീതമൊരുക്കിയതും അനിരുദ്ധ് രവിചന്ദരാണ്. രണ്ടു ദിവസം മുൻപ് വിക്രമെന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി അനിരുദ്ധ്, ലോകേഷ് കനകരാജ് എന്നിവർ കേരളത്തിലെത്തിയിരുന്നു.
അതിന്റെ ഭാഗമായി കൊച്ചിയിൽ വെച്ചു നടന്ന പ്രസ് മീറ്റിൽ ഇനി മലയാള സിനിമയിലേക്ക് എന്നാണ് അനിരുദ്ധ് സംഗീതം വരികയെന്നുള്ള ചോദ്യമുയർന്നു. അതിന് അനിരുദ്ധ് നൽകിയ മറുപടി, ഒരുപാട് വൈകാതെ തന്നെ താനൊരു മലയാള ചിത്രം ചെയ്യുമെന്നും, അടുത്ത വർഷമായിരിക്കും അത് സംഭവിക്കുകയെന്നുമാണ്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മലയാളത്തിൽ നിന്ന് വരുന്ന ഒരു പാൻ ഇന്ത്യൻ ചിത്രത്തിന് വേണ്ടിയാവും അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുകയെന്നാണ്. ഏതായാലും കേരളത്തിലും ഏറെയാരാധകരുള്ള അനിരുദ്ധ് ഒരു മലയാള ചിത്രത്തിന് സംഗീതമൊരുക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. തമിഴിൽ ഒട്ടേറെ വമ്പൻ പ്രോജക്ടുകളുമായി ഇപ്പോൾ തിരക്കിലാണ് അനിരുദ്ധ്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനാവുന്ന നെൽസൺ ചിത്രത്തിന് സംഗീതമൊരുക്കുന്ന അനിരുദ്ധ്, ആറ്റ്‌ലി ഒരുക്കുന്ന ജവാൻ എന്ന ഷാരുഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
This website uses cookies.