തീയറ്ററുകളെ വീണ്ടും പ്രകമ്പനം കൊള്ളിക്കാൻ ബാലയ്യ വരുന്നു. തെലുങ്ക് സിനിമയിൽ അനുദിനം ആരാധകരെ സൃഷ്ടിച്ചെടുക്കുന്ന നന്ദമൂരി ബാലകൃഷ്ണ തൻറെ 108മത്തെ
ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ‘ഭഗവന്ത് കേസരി ‘എന്ന പുതിയ ചിത്രത്തിലാണ് താരം കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
‘ഐ ഡോണ്ട് കെയർ’ എന്ന ടാഗ്‌ലൈനോടുകൂടി ആയുധമേന്തി മാസ് പരിവേഷത്തിൽ നിൽക്കുന്ന ബാലയ്യയുടെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അനിൽ രവിപുടിയും ബാലകൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ പ്രേക്ഷകരും ആകാംക്ഷയിലാണ്. ആന്ധ്രയിൽ മാത്രം 108 സ്ഥലങ്ങളിൽ 108 ഹോഡിങ്ങുകൾ സ്ഥാപിച്ചാണ് അണിയറ പ്രവർത്തകർ ചിത്രത്തിൻറെ പേര് ഔദ്യോഗികമായി പുറത്തുവിട്ടത്. തുടര്‍ച്ചയായി ബാലയ്യയുടെ രണ്ട് സിനിമകളാണ് 100 കോടി ക്ലബ്ബില്‍ കയറിയിരിക്കുന്നത്. ‘അഖണ്ഡ’, ‘വീരസിംഹ റെഡ്ഡി’ എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസിൽ ഹിറ്റടിച്ചതിനാൽ ആരാധകരും വലിയ പ്രതീക്ഷയിലാണ്.
ജൂൺ 18ന് ബാലകൃഷ്ണയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിൻറെ കൂടുതൽ സർപ്രൈസുകൾ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് തെലുങ്ക് സിനിമ പ്രേമികൾ. കാജൽ അഗർവാളും ശ്രീ ലീലയുമാണ് ചിത്രത്തിൽ നായികാവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം അർജുൻ രാംപാൽ ആണ് വില്ലനായെത്തുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് സി രാംപ്രസാദ് ആണ്. എഡിറ്റിംഗ് തമ്മി രാജു, കലാസംവിധാനം രാജീവനും നിർവഹിക്കും. ചിത്രം വിജയദശമിയിൽ ആയിരിക്കും തിയേറ്ററുകളിൽ എത്തുക.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.