ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള മലയാള നടൻ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, മോഹൻലാൽ. അതിപ്പോൾ സാധാരണ ജനങ്ങളുടെ ഇടയിൽ മാത്രമല്ല എന്നത് പരസ്യമായ രഹസ്യമാണ്. ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ സെലിബ്രിറ്റീസ് ആരാധിക്കുന്ന നടൻ മോഹൻലാൽ ആയിരിക്കും. നടന്മാരും നടിമാരും സാങ്കേതിക പ്രവർത്തകരും മുതൽ ഇന്ത്യൻ സിനിമയിലെ വ്യത്യസ്ത സിനിമാ ഇന്ടസ്ട്രികളിലെ ഒട്ടുമിക്ക പ്രഗത്ഭരും പ്രശസ്തരുമായ ആളുകൾ മോഹൻലാലിനോടുള്ള തങ്ങളുടെ കടുത്ത ആരാധന തുറന്നു പറഞ്ഞിട്ടുണ്ട് . അതിൽ ഇതിഹാസങ്ങളായ അമിതാബ് ബച്ചനും ഷാരൂഖാനും ആമിർ ഖാനും മുതൽ എസ് എസ് രാജമൗലി വരെയുണ്ട്. ഇപ്പോഴിതാ ലാലേട്ടന്റെ സെലിബ്രിറ്റി ഫാൻസ് ലിസ്റ്റിലേക്ക് ഒരാൾ കൂടി എത്തി കഴിഞ്ഞു. അത് മറ്റാരുമല്ല, അങ്കമാലി ഡയറീസ് എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ കേരളത്തിന് അകത്തും പുറത്തും പ്രശസ്തനായ യുവ നായകൻ ആന്റണി വർഗീസ് ആണ് ആ ആരാധകൻ.
ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രമായ സ്വാതന്ത്ര്യം അർദ്ധരാത്രിയിലും സൂപ്പർ ഹിറ്റായി മാറിയതോടെ താര പദവിയിലേക്ക് ഉയർന്നു കഴിഞ്ഞു ആന്റണി വർഗീസ് എന്ന പ്രേക്ഷകരുടെ പ്രീയപെട്ട പെപ്പെ. ഈ അടുത്ത ദിവസം തിരുവനന്തപുരത്തു ഒരു കോളേജ് ഫങ്ക്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഓരോ മലയാളിയും എപ്പോൾ വേണമെങ്കിലും എവിടെ വെച്ച് വേണമെങ്കിലും നേരിടാവുന്ന ആ ചോദ്യം കോളേജ് വിദ്യാർത്ഥികൾ ആന്റണിക്ക് നേരെ തൊടുത്തു വിട്ടത്. ആരെയാണ് ആന്റണിക്ക് കൂടുതൽ ഇഷ്ടം, ലാലേട്ടനേയോ അതോ മമ്മുക്കയെയോ. ഒരു നിമിഷം പോലും ആലോചിക്കാതെ ആന്റണി പറഞ്ഞ മറുപടി ലാലേട്ടൻ എന്നായിരുന്നു.
കുറച്ചു ആഴ്ചകൾക്കു മുൻപേ ആന്റണി വർഗീസ് മോഹൻലാലിനൊപ്പം എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിന്റെ ഇന്ത്യൻ ഫിലിം അവാർഡ്‌സിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രങ്ങൾ ആയിരുന്നു അവ. അങ്കമാലി ഡയറീസ് കണ്ടു മോഹൻലാൽ തനിക്കു നൽകിയ അഭിനന്ദനം ആണ് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തം എന്നാണ് ആന്റണി പറയുന്നത്. ഏതായാലും പെപ്പെയുടെ ചങ്കിനകത്തും ലാലേട്ടൻ ആണെന്ന് അറിഞ്ഞതോടെ മോഹൻലാൽ ആരാധകരും അത് ആഘോഷമാക്കുകയാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.