കഴിഞ്ഞ വർഷം റിലീസ് ചെയ്തു തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് ദളപതി വിജയ്‌യെ നായകനാക്കി ആറ്റ്ലി ഒരുക്കിയ ബിഗിൽ. ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷം ചെയ്ത ഈ ചിത്രം വനിതാ ഫുട്ബോൾ ടീമിനെ അടിസ്ഥാനപ്പെടുത്തിയാണ് കഥ പറഞ്ഞത്. ഈ ചിത്രത്തിന് വേണ്ടി സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. അതിലൊരെണ്ണമായിരുന്നു ദളപതി വിജയ് തന്നെ ആലപിച്ച വെറിത്തനം എന്ന ഗാനം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിൽ വിജയ്‍യും നടി ആൻഡ്രിയയും അഭിനയിച്ചു കൊണ്ടിരിക്കെ വിജയ് ഈ ഗാനത്തെ കുറിച്ച് സെറ്റിൽ സംസാരിച്ചു എന്നും എന്നാൽ താൻ ബിഗിൽ കണ്ടിട്ടില്ല എന്നത് കൊണ്ട് ഗൂഗിൾ സെർച് ചെയ്ത് അടുത്ത ദിവസം തന്നെ ആ ഗാനം കാണുകയും ചെയ്തു എന്ന് ആൻഡ്രിയ പറയുന്നു.
ആ ഗാനം കണ്ടതിനു ശേഷം താൻ വിജയ്‌യോട് അദ്ദേഹമത് നന്നായി പാടിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ വിജയ് പറഞ്ഞ മറുപടിയാണ് ആൻഡ്രിയ വെളിപ്പെടുത്തുന്നത്. വെറിത്തനം ഗാനം അത് വരെ കേട്ടിരുന്നില്ല എന്ന ആൻഡ്രിയയുടെ വാക്കുകൾ കേട്ട് ഞെട്ടിയ വിജയ് ചോദിച്ചത് ആൻഡ്രിയ തമിഴ് നാട്ടിൽ തന്നെയാണോ ജീവിക്കുന്നത് എന്നും, ഇനി തങ്ങൾ ഒരുമിച്ചു വർഷങ്ങൾക്കു മുൻപ് പാടിയ ഗൂഗിൾ ഗൂഗിൾ എന്ന പാട്ടെങ്കിലും ഓർമ്മയുണ്ടോ എന്നുമാണ്. മാസ്റ്ററിൽ ഒരുമിച്ചു അഭിനയിച്ചതിന് ശേഷം താൻ വിജയ്‌യുടെ ഫാൻ ആയി മാറിയെന്നും വിജയ്‌ക്കൊപ്പം അഭിനയിക്കുന്നില്ലേ എന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് മാസ്റ്റർ എന്നും ആൻഡ്രിയ പറയുന്നു. മാസ്റ്ററിൽ ഒരു കാർ ചേസ് രംഗം ഉണ്ടെന്നും തനിക്കതു മറക്കാൻ പറ്റാത്ത ഒരനുഭവമായി മാറി എന്നും ആൻഡ്രിയ പറഞ്ഞു അതെന്തുകൊണ്ടെന്നു ആ രംഗം പ്രേക്ഷകർ കാണുമ്പോൾ അവർക്കു മനസ്സിലാവുമെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.