യുവ താരം ടോവിനോ തോമസിനെ നായകനാക്കി ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സലിം അഹമ്മദ് ഒരുക്കിയ പുതിയ ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു. അടുത്ത മാസം റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രം റിലീസിന് മുൻപ് തന്നെ അവാർഡുകളും നിരൂപക-പ്രേക്ഷക പ്രശംസയും ഏറ്റു വാങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അടുത്ത മാസം 21 ന് റീലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം കാനഡയിലെ ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ തൂത്തുവാരുകയും ചെയ്തു കഴിഞ്ഞു. ആൽബർട്ട ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആൻഡ് ദി ഓസ്കാർ ഗോസ് റ്റു, ടോവിനോ തോമസിന് മികച്ച നടനുള്ള അവാർഡും നേടിക്കൊടുത്തു.
സലിം അഹമ്മദ് മികച്ച സംവിധായകനായും, അതുപോലെ മികച്ച സഹനടിയായി നിക്കിയും തിരഞ്ഞെടുക്കപ്പെട്ടു. ടോവിനോ തോമസ് ഒരു സിനിമാ സംവിധായകൻ ആയി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അനു സിതാര ആണ് നായികാ വേഷം ചെയ്യുന്നത്. ഒരു പത്ര പ്രവർത്തക ആയാണ് അനു സിതാര അഭിനയിക്കുന്നത്. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ശബ്ദസംവിധാനം നിർവഹിച്ചത് റസൂല്‍ പൂക്കുട്ടി ആണ്. ബിജിബാലാണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു വിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നിവയാണ് സലിം അഹമ്മദ് സംവിധാനം ചെയ്‌ത മറ്റു ചിത്രങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.