യുവ താരം ടോവിനോ തോമസ് നായകൻ ആയി എത്തുന്ന ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്ന ചിത്രം ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. പ്രശസ്ത സംവിധായകൻ സലിം അഹമ്മദ് ഒരുക്കിയ ഈ ചിത്രം റിലീസിന് മുൻപേ തന്നെ അവാർഡുകൾ നേടിയത് പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. കാനഡയിലെ ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രം ടോവിനോ തോമസ്, സലിം അഹമ്മദ്, നിക്കി എന്നിവർക്ക് അവിടെ അവാർഡ് നേടിക്കൊടുത്തു.
ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നിവയാണ് സലിം അഹമ്മദ് ഇതിനു മുൻപ് സംവിധാനം ചെയ്‌ത മൂന്ന് ചിത്രങ്ങൾ. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അനു സിതാര ആണ്. ടോവിനോ തോമസ് ഒരു സിനിമാ സംവിധായകൻ ആയി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അനു സിതാര ഒരു പത്ര പ്രവർത്തക ആയാണ് എത്തുന്നത്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ശബ്ദസംവിധാനം നിർവഹിച്ചത് റസൂല്‍ പൂക്കുട്ടിയും സംഗീതം പകർന്നത് ബിജിപാലും ആണ്. കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ലൂസിഫർ, ഉയരെ, വൈറസ് എന്നിവക്ക് ശേഷം ടോവിനോ തോമസ് ഭാഗമായ ഈ വർഷത്തെ നാലാമത്തെ മലയാളം റിലീസ് ആണ് ആൻഡ് ദി ഓസ്കാർ ഗോസ് റ്റു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.