മലയാളത്തിലെ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാണ ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്. ബ്ലോക്ക്ബസ്റ്റർ അഞ്ജലി മേനോൻ ചിത്രമായ ബാംഗ്ലൂർ ഡേയ്സ് അൻവർ റഷീദിനൊപ്പം ചേർന്ന് നിർമ്മിച്ച് കൊണ്ട് രംഗത്ത് വന്ന ഇവർ, അതിനു ശേഷം നമ്മുക്ക് തന്നത് മറ്റൊരു ബ്ലോക്ക്ബസ്റ്ററായ മോഹൻലാൽ- ജിബു ജേക്കബ് ചിത്രം മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ആയിരുന്നു. വലിയ നിരൂപക പ്രശംസ നേടിയ ഡോക്ടർ ബിജു ചിത്രം കാട് പൂക്കുന്ന നേരം, കോമഡി ആക്ഷൻ എന്റെർടൈനറായ പടയോട്ടം എന്നിവയും നിർമ്മിച്ച ഇവർ പിന്നീട് നമ്മുക്ക് മുന്നിലെത്തിച്ചത് മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ, ബേസിൽ ജോസഫ്- ടോവിനോ തോമസ് ടീമിന്റെ മിന്നൽ മുരളിയാണ്. നേരിട്ടുള്ള ഒറ്റിറ്റി റിലീസായി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ ചിത്രം ആഗോള തലത്തിലാണ് ശ്രദ്ധ നേടിയത്. ഇപ്പോഴിതാ മിന്നൽ മുരളിക്ക് ശേഷം ഒരു വമ്പൻ ആക്ഷൻ ഡ്രാമയുമായി എത്താനുള്ള ഒരുക്കത്തിലാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് എന്ന സൂചനയാണ് ലഭിക്കുന്നത്.
തെന്നിന്ത്യയിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പറിവിനൊപ്പമുള്ള ചിത്രമാണ് നിർമ്മാതാവ് സോഫിയ പോൾ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചത്. . ആവേശം പകരുന്ന ഒരു ഒത്തുചേരല്‍ വൈകാതെ സംഭവിക്കുമെന്നാണ് ആ ചിത്രം പങ്ക് വെച്ചുകൊണ്ട് സോഫിയ പോള്‍ കുറിച്ചിരിക്കുന്ന വാക്കുകൾ. വമ്പൻ തെന്നിന്ത്യൻ ചിത്രങ്ങളായ ഇരുമുഖന്‍, കമ്മാരസംഭവം, കെജിഎഫ്, കൈതി, സര്‍പട്ട പരമ്പരൈ, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങൾക്കൊക്കെ സംഘട്ടന സംവിധാനം നിർവഹിച്ച ഇരട്ട സംഘട്ടന സംവിധായകരാണ് അന്‍പറിവ് ടീം. അന്‍പുമണി, അറിവുമണി എന്നാണ് ഇവരുടെ ശരിയായ പേരുകൾ. കെജിഎഫ് ചാപ്റ്റര്‍ 1ന് മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കുള്ള ദേശീയ അവാര്‍ഡും നേടിയ പ്രതിഭകളാണിവർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.