മഞ്ജു വാര്യർ നായിക ആയി അഭിനയിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ബാലതാരം ആണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകൾ ആയാണ് അനശ്വര ആ ചിത്രത്തിൽ അഭിനയിച്ചത്. ഇപ്പോൾ കേരളത്തിൽ തരംഗമായി മാറുന്ന തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ കീർത്തി എന്ന നായികാ വേഷം ചെയ്തതും അനശ്വര ആണ്. ഈ ചിത്രത്തിലെ പ്രകടനത്തിനു ഗംഭീര പ്രേക്ഷക പ്രശംസയാണ് ഈ നടി നേടിയെടുക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രം വൻ വിജയമാണ് നേടുന്നത്. ഇപ്പോഴിതാ അനശ്വര എന്ന ഈ നായിക തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
പ്രശസ്ത സംവിധായകൻ എ ആർ മുരുഗദോസ് കഥ ഒരുക്കുന്ന ചിത്രത്തിലൂടെ ആണ് അനശ്വര തമിഴിൽ എത്തുന്നത്. തൃഷ നായിക ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എം ശരവണൻ ആണ്. രാങ്കി എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. എന്ഗേയും എപ്പോതും എന്ന ചിത്രമൊരുക്കി പ്രശസ്തനായ സംവിധായകൻ ആണ് എം ശരവണൻ. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു ക്രൈം ത്രില്ലർ ആയാണ് ഒരുക്കുന്നത്. എ ആർ മുരുഗദോസിന്റെ സംവിധാന സഹായി ആയി ജോലി ചെയ്തിട്ടുള്ള ആള് കൂടിയാണ് ഈ ചിത്രത്തിൻറെ സംവിധായകൻ എം ശരവണൻ. ഒരു മുഴുനീള കഥാപാത്രം ആണ് അനശ്വര രാജൻ ഈ ചിത്രത്തിൽ ചെയ്യുന്നത്. അടുത്ത ആഴ്ചയോടെ തന്റെ ഭാഗം പൂർത്തിയാക്കുന്ന അനശ്വര, ജിബു ജേക്കബ്- ബിജു മേനോൻ ചിത്രമായ ആദ്യരാത്രിയിൽ ജോയിൻ ചെയ്യും.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.