ഇന്ത്യൻ സിനിമയിലെ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റർമാരിൽ ഒരാൾ ആണ് അനൽ അരശ്. ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങൾക്കും ബോളിവുഡ് ചിത്രങ്ങൾക്കും സ്റ്റണ്ട് രംഗങ്ങൾ ഒരുക്കി കയ്യടി നേടിയ അദ്ദേഹം അമൽ നീരദ് ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കും സുപരിചിതൻ ആണ്. ബിഗ് ബി, അൻവർ എന്നീ അമൽ നീരദ് ചിത്രങ്ങൾക്ക് സ്റ്റണ്ട് ഒരുക്കിയത് അദ്ദേഹം ആണ്. ഇത് കൂടാതെ ചട്ടമ്പിനാട്, സുൽത്താൻ, മെർസൽ, കത്തി, സിംഗം, ഉറുമി, ഇനി റിലീസ് ചെയ്യാൻ പോകുന്ന ബിഗിൽ എന്നീ ചിത്രങ്ങൾക്കും സംഘട്ടനം ഒരുക്കിയത് അദ്ദേഹം ആണ്. ഇപ്പോഴിതാ മമ്മൂട്ടി നായകനായി എത്തുന്ന ഷൈലോക് എന്ന ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കൽ അദ്ദേഹം വീണ്ടും മലയാള സിനിമയിൽ എത്തിയിരിക്കുകയാണ്. സൽമാൻ ഖാൻ നായകനായ ദബാംഗ് 3 എന്ന ചിത്രത്തിൽ നിന്നുമാണ് ഇപ്പോൾ അദ്ദേഹം ഷൈലോക്കിന്റെ സെറ്റിൽ എത്തിയിരിക്കുന്നത്.
രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഷൈലോക്ക്. ഒരു മാസ്സ് എന്റർടെയ്ൻമെന്റ് മൂവി ആയി ഒരുക്കുന്ന ഈ ചിത്രം നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അജയ് വാസുദേവ് ഒരുക്കുന്ന ഈ മൂന്നാമത്തെ ചിത്രം ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടൻ രാജ് കിരനും നിർണ്ണായകമായ ഒരു വേഷം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വളരെ പിശുക്കനായ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.