പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്ത ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണ്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ആണ് ഇവിടെ ചേർത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും ട്രൈലെറുമെല്ലാം നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഒരു കമ്പ്ലീറ്റ് കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ദീപക്, ധർമജൻ, ബിജു കുട്ടൻ , മനോജ് കെ ജയൻ, ടിനി ടോം, ഇന്നസെന്റ്, ബൈജു, കലാഭവൻ ഷാജോൺ, സലിം കുമാർ, കുഞ്ചൻ, സുരേഷ് കൃഷ്ണ, ജഫാർ ഇടുക്കി, മാല പാർവതി, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
യുവ രചയിതാക്കളായ രഞ്ജിത്, സനീഷ്, എബിൻ എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സംവിധായകൻ ഹരിശ്രീ അശോകനും ഒരു നിർണ്ണായക വേഷം അവതരിപ്പിച്ചിട്ടുണ്ട്. എസ് സ്‌ക്വയർ സിനിമയുടെ ബാനറിൽ എം ഷിജിത് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് തുടങ്ങിയവർ ആണ്. ആൽബി ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. രതീഷ് രാജ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെയും യുവ പ്രേക്ഷകരെയും ഒരുപോലെ ലക്‌ഷ്യം വെച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ഏതായാലും ഒരു കളർഫുൾ എന്റർടൈനേർ തന്നെയാവും ഈ സിനിമ എന്ന ഉറപ്പ് ഇതിന്റെ ട്രയ്ലർ, ഗാനങ്ങൾ എന്നിവ നൽകി കഴിഞ്ഞു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.