മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെ ഷൂട്ടിംഗ് ആരംഭിച്ച സിനിമയാണ് സജീവ് പിള്ളൈ എന്ന നവാഗത സംവിധായകൻ ഒരുക്കാൻ ആരംഭിച്ച മാമാങ്കം. എന്നാൽ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മുതൽ സംവിധായകനും നിർമ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും അതിനെ തുടർന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തു. ഇപ്പോൾ പ്രശസ്ത സംവിധായകൻ എം പദ്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പന്ത്രണ്ടു വർഷത്തോളം നീണ്ടു നിന്ന റിസേർച്ചിനു ശേഷമാണു സജീവ് പിള്ളൈ ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ഇപ്പോൾ ഈ ചിത്രത്തിന്റെ പുറകിൽ നടന്ന ചില കാര്യങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് സജീവ് പിള്ളൈ.
ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആദ്യം ഉറപ്പിച്ചത് ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിയെ ആണെന്നും എന്നാൽ ചിത്രത്തിന്റെ കാര്യങ്ങൾ ഒക്കെ പ്രശ്നത്തിൽ ആയതു ആന്ധ്ര പ്രദേശിൽ നിന്ന് വന്ന ഒരാളുടെ ഇടപെടൽ മൂലം ആയിരുന്നു എന്നും സജീവ് പിള്ളൈ പറയുന്നു. സിനിമയുടെ കഥ തന്നെ മാറ്റണം എന്ന് അയാൾ ആവശ്യപ്പെട്ടു എന്നും തനിക്കതു ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യം ആണെന്നുമാണ് സജീവ് പറയുന്നത്. വലിയ താര നിരയും ക്യാൻവാസും വേണ്ട ഈ ചിത്രം ബഡ്ജറ്റിന്റെയും മറ്റുമുള്ള പരിമിതികൾ നിമിത്തം ആണ് ഇപ്പോൾ കാണുന്ന നിലയിൽ എത്തിയത് എന്നും സജീവ് പറയുന്നു.പ്രശ്നങ്ങൾ ആരംഭിച്ചപ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ വെച്ച് നടന്ന ചർച്ചയിൽ തീരുമാനിച്ച കാര്യങ്ങൾ ഒന്നും തന്നെ പാലിക്കപ്പെട്ടില്ല എന്നും സജീവ് പിള്ളൈ വെളിപ്പെടുത്തുന്നു.
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
This website uses cookies.