ഇന്ത്യയുടെ പ്രാദേശിക സിനിമാ മാർക്കറ്റിൽ ശ്കതമായ സാന്നിധ്യമായി മാറിയ ഒടിടി പ്ലാറ്റ്‌ഫോമാണ് ആമസോൺ പ്രൈം. മലയാളം, തമിഴ്, തെലുങ്കു, കന്നഡ ചിത്രങ്ങളിൽ ഭൂരിഭാഗവും ആമസോൺ പ്രൈം റിലീസ് ആയി ആണ് എത്താറുള്ളത്. ബോളിവുഡിൽ നേരത്തെ തന്നെ തങ്ങളുടെ സാന്നിധ്യം അവർ ഉറപ്പിച്ചിരുന്നു. എന്നാൽ ബോളിവുഡ് ചിത്രങ്ങളേക്കാൾ ആമസോൺ പ്രൈം നു കാഴ്ചക്കാരെ കിട്ടുന്നതും അഭിനന്ദനം കിട്ടുന്നതും സൗത്ത് ഇന്ത്യൻ സിനിമകൾ പ്രീമിയർ ചെയ്യുമ്പോഴാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ദൃശ്യം 2 എന്ന മലയാള ചിത്രം ആഗോള തലത്തിൽ വരെ നേടിയെടുത്ത പ്രശംസ. അതുപോലെ ആമസോൺ പ്രൈം നു വലിയ കാഴ്ചക്കാരെ നേടിക്കൊടുത്ത ഒരു ചിത്രമാണ് ദളപതി വിജയ് നായകനായ മാസ്റ്റർ. ഇത്തരം ചിത്രങ്ങൾ വമ്പൻ വിജയം നേടുന്നത് കൊണ്ട് തന്നെ വിജയ്, മോഹൻലാൽ തുടങ്ങിയ സൗത്ത് ഇന്ത്യൻ താരങ്ങളെ കുറിച്ച് ഇടയ്ക്കു ഇടയ്ക്കു ട്വീറ്റ് ചെയ്യുന്നതും ആമസോണിന്റെ പതിവാണ്. ഇപ്പോഴിതാ അതിൽ വിജയ്‌യെ കുറിച്ച് ഇടുന്ന ട്വീറ്റുകൾക്കു ലഭിക്കുന്ന പ്രതികരണം ഞെട്ടിക്കുന്നതാണ് എന്ന് സൂചിപ്പിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് ആമസോൺ പ്രൈം.
തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിലൂടെ പുറത്തു വിട്ട ഒരു ചിത്രത്തിലൂടെ ആണ് ആമസോൺ പ്രൈം ഇത് സൂചിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത കൂടിയ നാല് കാര്യങ്ങൾ എന്ന് പറഞ്ഞിട്ട് അവർ കൊടുത്തിരിക്കുന്നത് ഒരു ചീറ്റ പുലി, ഒരു വിമാനം, പ്രകാശത്തിന്റെ വേഗം എന്നിവയോടൊപ്പം വിജയ്‌യുടെ ഒരു ചിത്രമാണ്. അതിനു വിശദീകരണമായി അവർ കുറിച്ചിരിക്കുന്നത്, വിജയ്‌യെ കുറിച്ച് എന്തെങ്കിലും ട്വീറ്റ് ചെയ്താൽ അതിനു വിജയ് ആരാധകരിൽ നിന്നും ലഭിക്കുന്ന അഭൂതപൂർവമായ പ്രതികരണത്തെ കുറിച്ചാണ്. ട്വിറ്ററിൽ വളരെയധികം സജീവമായ വിജയ് ആരാധകർ ഒട്ടേറെ ഹാഷ്ടാഗ് റെക്കോർഡുകൾ ആണ് ഇതിനോടകം സൃഷ്ടിച്ചിട്ടുള്ളത്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.