ഇന്ന് മലയാള സിനിമയിലുള്ള ഏറ്റവും മികച്ച നടമാരുടെ പട്ടികയിലാണ് സുരാജ് വെഞ്ഞാറമ്മൂട് ഇടം നേടിയിരിക്കുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിയ ഈ നടൻ ഇപ്പോൾ ഒന്നിനൊന്നു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആന അലറലോടലറൽ എന്ന ചിത്രത്തിലും വേലായുധൻ എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ഒരുപക്ഷെ ഈ ചിത്രത്തിൽ പ്രേക്ഷകരുടെ കയ്യടി ഏറ്റവും കൂടുതൽ നേടിയ നടൻ ആയിരിക്കും സുരാജ്. അത്ര ഗംഭീരമായ പെർഫോമൻസ് ആണ് സുരാജ് നൽകിയത്. ചിരിപ്പിക്കുന്നതിനൊപ്പം നെഗറ്റീവ് ഷേഡ് കൂടിയുള്ള ഈ കഥാപാത്രം വളരെ മനോഹരമായി തന്നെ സുരാജ് ചെയ്തു ഫലിപ്പിച്ചു. നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആണ് നായകൻ.
ഈ വർഷം സുരാജ് മിന്നുന്ന പ്രകടനം നടത്തി അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ആന അലറലോടലറൽ. ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രസാദ് എന്ന കഥാപാത്രവും സിദ്ധാർഥ് ഭരതൻ- കുഞ്ചാക്കോ ബോബൻ ചിത്രമായ വർണ്യത്തിൽ ആശങ്കയിലെ ദയാനന്ദൻ എന്ന കഥാപാത്രവും സുരാജിന് ഒട്ടേറെ അഭിനന്ദനങ്ങൾ നേടി കൊടുത്തിരുന്നു. എല്ലാം ഒന്നിനൊന്നു വ്യത്യസ്ത കഥാപാത്രങ്ങൾ ആണെന്നത് ആണ് ഈ നടന്റെ പെർഫോമൻസിന്റെ മൂല്യം വർധിപ്പിക്കുന്നത്.
മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്ന ആന അലറലോടലറൽ ശരത് ബാലൻ ആണ് രചിച്ചിരിക്കുന്നത്. പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ആന അലറലോടലറൽ ഈ ചിത്രത്തിൽ ആക്ഷേപ ഹാസ്യത്തിന് മികച്ച പ്രാധാന്യം ആണ് നൽകിയിരിക്കുന്നത്. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചു രസിപ്പിച്ചാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും പ്രീയപ്പെട്ട ചിത്രമായി ഈ കോമഡി എന്റെർറ്റൈനെർ മാറി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.