ഇന്ന് തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിലൊരാളാണ് മലയാളി കൂടിയായ അമല പോൾ. മലയാളത്തിലും തമിഴിലും ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി ആദ്യം വിവാഹം ചെയ്തത് പ്രശസ്ത തമിഴ് സിനിമ സംവിധായകൻ എ എൽ വിജയ്‌യെ ആയിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും അത് വിവാഹ മോചനത്തിൽ കലാശിക്കുകയും ചെയ്തു. ശേഷം ഇരുവരും വേറെ വിവാഹങ്ങൾ ചെയ്തു ജീവിക്കുകയാണിപ്പോൾ. ഈ കഴിഞ്ഞ മാർച്ചിൽ സംഗീതജ്ഞനും ബിസിനസ്സ്‌കാരനുമായ ഭാവിന്ദർ സിങ്ങിനെയാണ് അമല പോൾ വിവാഹം ചെയ്തത്. ഏതായാലും മുൻ ഭർത്താവ് എ എൽ വിജയ്‌യെക്കുറിച്ചു സോഷ്യൽ മീഡിയയിൽ ഒരാൾ ചോദിച്ച ചോദ്യത്തിന് അമല പോൾ നൽകിയ ഉത്തരം ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. അമേരിക്കയിൽ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട് അമല പങ്കുവച്ച കുറിപ്പിനു താഴെയാണ് മുൻ ഭർത്താവു എ എൽ വിജയ്‌യെ കുറിച്ചുള്ള ചോദ്യങ്ങൾ ചിലർ ചോദിച്ചത്.
എ.എൽ വിജയ്‌യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമുള്ള. ചോദ്യമാണ് ഒരാൾ ചോദിച്ചത്. അതിനു മറുപടിയായി അമല പോൾ പറഞ്ഞത് അതിനെ തന്നോടു തന്നെയുള്ള ഇഷ്ടമെന്നും ആത്മാഭിമാനമെന്നുമാണ് വിളിക്കുക എന്നാണ്. 2011 ലാണ് എ എൽ വിജയ് എന്ന സംവിധായകനുമായി അമല പോൾ പ്രണയത്തിലാവുന്നതു. ദൈവതിരുമകൾ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു സംഭവം. പിന്നീട് മൂന്നു വർഷത്തിന് ശേഷം ഇരുവരും വിവാഹിതരായി എങ്കിലും ഒരു വർഷത്തിന് ശേഷം വേർപിരിഞ്ഞു. അതിനു ശേഷം ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യ എന്ന യുവതിയെ വിജയ് വിവാഹം ചെയ്തു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.