[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ- സിബി മലയിൽ കൂട്ടുകെട്ട് വീണ്ടും വരുന്നത് ആ ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ?; മനസ്സ് തുറന്നു സിബി മലയിൽ..!

മലയാളത്തിലെ ഏറ്റവും മികച്ച നായക – സംവിധായക ജോഡികളിൽ ഒന്നാണ് മോഹൻലാൽ- സിബി മലയിൽ കൂട്ടുകെട്ട്. രചയിതാവായ ലോഹിതദാസിന് ഒപ്പവും അല്ലാതെയും ഇരുവരും ചേർന്ന് സമ്മാനിച്ചത് മലയാളത്തിലെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങൾ. മോഹൻലാൽ എന്ന നടൻ രണ്ടു ദേശീയ അംഗീകാരങ്ങൾ നേടിയെടുത്തത് സിബി മലയിൽ ചിത്രങ്ങളിലൂടെയാണ്. ഇവരുടെ കരിയറിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 1989 ഇൽ റിലീസ് ചെയ്ത ദശരഥം. ലോഹിതദാസ് രചിച്ച ഈ ചിത്രം മോഹൻലാൽ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ഒരു ചലച്ചിത്രമാണ്. ഇതിലെ രാജീവ് മേനോൻ എന്ന കഥാപാത്രമായി മോഹൻലാൽ നടത്തിയ പ്രകടനത്തിന് പകരം വെക്കാൻ ഇന്നും ഇന്ത്യൻ സിനിമയിൽ മറ്റൊരു പ്രകടനമില്ല. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം മോഹൻലാലുമായി ഒന്നിക്കുമോ എന്ന ചോദ്യത്തിന്, മനോരമക്ക് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ മനസ്സ് തുറക്കുകയാണ്. ദശരഥ ത്തിലെ രാജീവ് മേനോന്റെ വർത്തമാനകാല ജീവിത വഴികളിലൂടെയുള്ള ഒരന്വേഷണം തന്റെ വലിയ ആഗ്രഹമാണ് എന്നും ആ വഴിയിലൊരു ശ്രമം പൂർണ തിരക്കഥയുമായി താൻ നാലു വർഷം മുൻപ് നടത്തിയിരുന്നു എന്നും സിബി മലയിൽ പറയുന്നു.

മോഹൻലാലിന്റെ തന്നെ വാക്കുകൾ തന്നെ കടമെടുത്തു സിബി മലയിൽ പറയുന്നത്, നല്ലതൊക്കെയും സ്വയം സംഭവിക്കയാണ്‌ ചെയ്യുക. ഇതും നല്ലതാണെങ്കിൽ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് തനിക്കിഷ്ടമെന്നാണ്. മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ വിപണന മൂല്യത്തേക്കാൾ തന്നെ മോഹിപ്പിക്കുന്നത്‌ മോഹൻലാൽ എന്ന സൂപ്പർ ബ്രില്യന്റ് ആക്ടറുടെ അപാര സാധ്യതകൾ തന്നെയാണ് എന്നും അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് മോഹൻലാൽ എന്നും സിബി മലയിൽ പറയുന്നു. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, കിരീടം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, കമലദളം, സദയം, ചെങ്കോൽ, ധനം, ഭരതം, മായാമയൂരം, ഉസ്താദ്, സമ്മർ ഇൻ ബേത്ലഹേം, ദേവദൂതൻ, ഫ്ലാഷ് എന്നിവയാണ് മോഹൻലാൽ- സിബി മലയിൽ കൂട്ടുകെട്ട് ഒന്നിച്ച മറ്റു ചിത്രങ്ങൾ. ഇവയിൽ തൊണ്ണൂറു ശതമാനവും സൂപ്പർ ഹിറ്റുകളായിരുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.