പ്രശസ്ത തെന്നിന്ത്യൻ നായികയും മലയാളിയുമായ അമല പോൾ ഇപ്പോൾ ഒരുപിടി മികച്ച പ്രൊജെക്ടുകളുമായി തിരക്കിലാണ്. തമിഴിലും മലയാളത്തിലും തെലുങ്കിലും അഭിനയിച്ച അമല പോൾ ഒരു മികച്ച നടി എന്ന രീതിയിലും അതുപോലെ തന്റെ സൗന്ദര്യം കൊണ്ടും ആരാധകരെ നേടിയ താരമാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടി പങ്കു വെക്കാറുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ രീതിയിലാണ് വൈറലാവാറുള്ളത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് അമല പോൾ. അതിനൊപ്പം അമല കുറിച്ച വാക്കുകളും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ആരാണ് ദേവത എന്ന് പറഞ്ഞു കൊണ്ടാണ് അമല കുറിപ്പ് ആരംഭിക്കുന്നത്. എല്ലാ അർത്ഥത്തിലും സ്വയം സ്നേഹിക്കാനും ബഹുമാനിക്കാനും അറിയാനും ഒരു സ്ത്രീക്ക് സാധിക്കുമ്പോൾ ആണ് അവർ ദേവത ആവുന്നതെന്നു അമല പറയുന്നു. ഒരു സ്ത്രീ തന്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ, അറിയുമ്പോൾ അതിനെ എല്ലാ അർത്ഥത്തിലും സ്വീകരിക്കുമ്പോൾ അവൾ ദേവതയാകുന്നു.
സ്വയം അറിയാനും വളരാനും ശ്രമിക്കുമ്പോഴും, സന്തോഷവും സമാധാനവും ആവേശവും അറിഞ്ഞു കൊണ്ട് തന്റെ ജീവിതത്തെ താൻ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ടു കൊണ്ട് പോകാനുള്ള അപാരമായ കഴിവ് തനിക്കുണ്ടെന്ന് തിരിച്ചറിയുമ്പോഴും ഒരു സ്ത്രീ ദേവതയാകുന്നു എന്ന് അമല കുറിക്കുന്നു. തനിക്കു ചുറ്റുമുള്ളവർക്കും ഇതെല്ലാം നൽകാനും അവൾക്കു കഴിയുന്നുണ്ടെങ്കിലും അവൾ പ്രചോദിതയാവുന്നുണ്ടെങ്കിലും അവൾ ദേവതയാണെന്നും പറഞ്ഞാണ് അമല നിർത്തുന്നത്. അജീഷ് പ്രേം എന്ന ഫോട്ടോഗ്രാഫറാണ് അമലയുടെ ഈ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഈ വർഷം പുറത്തു വന്ന കുടി യേദമായതേ എന്ന തെലുങ്കു വെബ് സീരിസിലെ നായികാ വേഷത്തിൽ ഗംഭീര പ്രകടനമാണ് അമല പോൾ കാഴ്ചവെച്ചത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.