പൃഥ്യുരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘ആടുജീവിതം’. ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രമായ സൈനുവിനെ കുറിച്ചും ‘ടീച്ചർ’ ന്റെ പ്രസ്സ് മീറ്റിൽ വെച്ച് അമല പോൾ പരാമർശിക്കുകയുണ്ടായി. ‘ആടുജീവിതം’ത്തിലെ സൈനു എന്ന കഥാപാത്രത്തിലേക്ക് എങ്ങനെയാണ് അമല എത്തിപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ടാണ് അമല ‘ആടുജീവിതം’ത്തെ കുറിച്ച് സംസാരിച്ചത്.
അമല പോളിന്റെ വാക്കുകൾ ഇങ്ങനെ: “എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സംവിധായകനാണ് ബ്ലെസ്സി. ‘ആടുജീവിതം’ത്തിലേക്ക് എന്നെ വിളിക്കുന്നത് ബ്ലെസിയേട്ടനാണ്. ബെന്യാമിന്റെ ‘ആടുജീവിതം’ വായിച്ചപ്പോൾ എനിക്കതിഷ്ടപ്പെട്ടിരുന്നു. 80കളിലെ ഒരു മുസ്ലീം പെൺകുട്ടിയാണ് സൈനു. സൈനു എനിക്ക് വളരെ മനോഹരമായ അനുഭവമായിരുന്നു. എന്റെ ഭാഗങ്ങളെല്ലാം ചിത്രീകരിച്ച് കഴിഞ്ഞു.”
ത്രില്ലർ ചിത്രങ്ങൾ ചെയ്ത് എനിക്ക് മടുത്തു എന്നും ത്രില്ലർ അല്ലാത്ത മറ്റൊരു ജോർണർ ഞാൻ അന്വേക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ അമലയോട് മമ്മുട്ടിയുടെ ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തെ കുറിച്ചും ചോദ്യച്ചപ്പോൾ താൻ ഒരു മമ്മുക്ക ആരാധകി ആണെന്നും മമ്മുക്കയോടൊപ്പമുളള തന്റെ ആദ്യ ചിത്രമാണ് ‘ക്രിസ്റ്റഫർ’ എന്നുമാണ് അമല മറുപടി പറഞ്ഞത്. ചിത്രത്തിന്റെ ജോണർ ഇപ്പോൾ എനിക്ക് വെളിപ്പെടുത്താൻ പറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു.
പ്രശസ്ത സാഹിത്യകാരൻ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്യുരാജ് അവതരിപ്പിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രം കെ ജി എ ഫിലിമ്സിന്റെ ബാനറിൽ കെ ജി എബ്രഹാമാണ് നിർമ്മിക്കുന്നത്. ഒരു പ്രവാസിയുടെ ജീവിതമാണ് ചിത്രത്തിൽ ദൃഷ്യാവിഷ്ക്കരിക്കുന്നത്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.