മലയാളിയും പ്രശസ്ത തെന്നിന്ത്യൻ നായികാ താരവുമായ അമല പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ബോളിവുഡ് സൂപ്പർ താരമായ അജയ് ദേവ്‌ഗൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭോലയിൽ ആണ് അമല പോൾ വേഷമിടുന്നത്. അജയ് ദേവ്‌ഗൺ തന്നെയാണ് ഈ ചിത്രം സംവിധാനവും ചെയ്യുന്നത്. സൂപ്പർ ഹിറ്റായ തമിഴ് ചിത്രം കൈതിയുടെ റീമേക്കാണ് ഈ ബോളിവുഡ് ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയിൽ കാർത്തി ആണ് നായകനായി അഭിനയിച്ചത്. അടുത്ത വർഷം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഭോല എന്ന ചിത്രത്തിൽ തബുവും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. കാർത്തി കൈതിയിൽ ചെയ്ത ദില്ലി എന്ന കഥാപാത്രമായാണ് അജയ് ദേവ്‌ഗൺ അഭിനയിക്കുന്നത്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
അജയ് ദേവ്‌ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. 2023 ആഗസ്റ്റ് 30 ആണ് ഭോലയുടെ റിലീസ് തീയതി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൊക്കെ അഭിനേത്രിയെന്ന നിലയിൽ വളരെ സജീവമായ അമല പോൾ തന്റെ ആദ്യ ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുമ്പോൾ ആരാധകരുടെ പ്രതീക്ഷകൾ ഏറെയാണ്. തെന്നിന്ത്യൻ ഭാഷകളിലുള്ള വെബ് സീരീസുകളിലും അമല പോൾ അഭിനയിക്കുന്നുണ്ട്. ഇവ കൂടാതെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫർ, അതിരൻ ഫെയിം വിവേക് ഒരുക്കിയ ടീച്ചർ, ബ്ലെസി- പൃഥ്വിരാജ് സുകുമാരൻ ടീമിന്റെ ആട് ജീവിതം എന്നിവയാണ് അമല പോൾ നായികാ വേഷം ചെയ്ത് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.