അമൽ നീരദ് ചിത്രങ്ങളിൽ കേരളത്തിലെ യുവാക്കൾക്കിടയിൽ ഏറെ തരംഗം സൃഷ്ട്ടിച്ച ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ് ബി.മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷായ കഥാപാത്രങ്ങളുടെ പട്ടികയെടുക്കുകയാണെങ്കിൽ മുൻപന്തിയിൽ തന്നെയുണ്ടാവും ബിലാൽ ജോൺ കുരിശിങ്കൽ, ഒരുപക്ഷേ മമ്മൂട്ടി എന്ന നടനേക്കാൾ ആരാധകർ ഉണ്ടാവും ബിലാൽ എന്ന കഥാപാത്രത്തിന്.10 വർഷം പിന്നിടുമ്പോളും ഇന്നും ബിലാൽ തന്നെയാണ് ചർച്ച വിഷയം , മമ്മൂട്ടിയുടെ പിറന്നാൽ ദിവസം വർഷങ്ങളായി ആരാധകർ ഏറ്റവും കൂടുതൽ റീ റിലീസുകൾ നടത്തിയ ചിത്രം ബിഗ് ബി തന്നെയാണ്. ബിഗ് ബി യുടെ രണ്ടാം ഭാഗത്തിനായി ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഓരോ മലയാളികളും , വർഷങ്ങളായി അമൽ നീരദിനോട് ആവശ്യപ്പെടുകയും കഴിഞ്ഞ വർഷം ബിഗ് ബി യുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്നും ‘ബിലാൽ’ എന്നായിരിക്കും ടൈറ്റിൽ എന്ന് സ്ഥിതികരണം നൽകിയിരുന്നു.
അമൽ നീരദ്-ഫഹദ് ചിത്രം പൂർത്തിയായതോടെ ബിലാൽ സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാവുമെന്ന് അമൽ നീരദും ദുൽഖർ സൽമാനും ചേർന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഒരു പോസ്റ്റർ പുറത്തുവിടുകയുണ്ടായി. പിന്നീട് ഒട്ടനവധി താരങ്ങളായ പൃഥ്വിരാജ് , നസ്രിയ , കുഞ്ചാക്കോ ബോബൻ , നിവിൻ പോളി ,സൗബിൻ , അജു വര്ഗീസ് തുടങ്ങിയവർ ബിലാലിന്റെ പോസ്റ്ററുകൾ ഷെയർ ചെയ്തിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം അവസാനത്തോട് കൂടി തുടങ്ങും എന്നാണ് സൂചന . പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചു ചിന്തിച്ചെതെന്നും, മമ്മൂട്ടിയുടെ സ്ഥിതികരണം ലഭിച്ച ശേഷമാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതെന്നും അമൽ നീരദ് ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി. ബാല , മനോജ്. കെ. ജയൻ തുടങ്ങിയവർ രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും , അമൽ നീരദിന്റെ തന്നെ പ്രൊഡക്ഷൻ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.