മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് അമൽ നീരദ്. തന്റെ സ്റ്റൈലിഷ് മേക്കിങ് ശൈലി കൊണ്ട് മലയാള സിനിമയുടെ യുവ പ്രേക്ഷകർക്കിടയിൽ ഒരു ബ്രാൻഡ് ആയി മാറാൻ സാധിച്ച ചുരുക്കം ചില സംവിധായകരിലൊരാളാണ് അമൽ നീരദ്. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച അമൽ നീരദ്, അതിന് ശേഷം മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി, ദുൽഖർ നായകനായ സി ഐ എ, ഫഹദ് ഫാസിൽ നായകനായ വരത്തൻ, പൃഥ്വിരാജ് നായകനായ അൻവർ, മൾട്ടി-സ്റ്റാർ ചിത്രമായ ഇയ്യോബിന്റെ പുസ്തകം, ബാച്ചിലർ പാർട്ടി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായ ഭീഷ്മ പർവമാണ് അമൽ നീരദ് സംവിധാനം ചെയ്ത് അവസാനം റിലീസ് ചെയ്ത് ചിത്രം. അമൽ നീരദ്- മമ്മൂട്ടി ടീമിന്റെ ബിലാൽ എന്ന ബിഗ് ബി രണ്ടാം ഭാഗത്തിനും പ്രേക്ഷകർ കാത്തിരിക്കുകയാണ്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പ്രകാരം, ബിലാലിന് മുൻപ് അമൽ നീരദ് മറ്റൊരു വലിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ആരായിരിക്കും ഇതിലെ നായകനെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവരുടെയൊക്കെ പേരുകൾ ആരാധകർ ചർച്ച ചെയ്യുന്നുണ്ടെങ്കിലും, ഏറ്റവും ശ്കതമായി ഈ അമൽ നീരദ് ചിത്രവുമായി ബന്ധപ്പെട്ട് പറഞ്ഞു കേൾക്കുന്നത് കുഞ്ചാക്കോ ബോബന്റെ പേരാണ്. ടോവിനോ തോമസും ഇതിലുണ്ടാകുമെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. ഏതായാലും ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ള ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്, നവംബർ മാസത്തിലാരംഭിക്കുമെന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.