ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഭീഷ്മ പർവ്വം മികച്ച വിജയം നേടി മുന്നേറുകയാണ്. മാർച്ച് മൂന്നിന് ആണ് ഈ ചിത്രം റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ സര്‍ക്കാര്‍ 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ചതിന് ശേഷമാണ് ഭീഷ്മ റിലീസ് ചെയ്തത്. മമ്മൂട്ടി ആരാധകർക്ക് ഏറെ ആവേശം സമ്മാനിച്ച ഈ ചിത്രം, ഒരു മാസ്സ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കണത്. എന്നാൽ ആവേശം മൂത്ത ആരാധകർ ചിത്രത്തിലെ മാസ്സ് സീനുകൾ മൊബൈലിൽ ഷൂട്ട് ചെയ്തു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇടുകയും ചെയ്തു. അതിനെതിരെ ചിത്രത്തിന്റെ സംവിധായകൻ അമൽ നീരദ് കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. സിനിമ തിയേറ്ററില്‍ തന്നെ കാണണമെന്നും, തിയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമാണ് അമല്‍ നീരദ് പറഞ്ഞത്.
മഹാമാരിയുടെ കാലത്ത് ഒരുപാട് പ്രയത്‌നിച്ചാണ് തങ്ങൾ ഈ സിനിമ ചിത്രീകരിച്ചത് എന്ന് അമൽ കുറിക്കുന്നു. സിനിമയുടെ എല്ലാ മികവോടേയും ഇത് തീയേറ്ററുകളില്‍ കാണണമെന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ ഭാഗങ്ങള്‍ അപ്‌ലോഡ് ചെയ്യരുതെന്നും പ്രേക്ഷകരോട് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുകയാണ് എന്നും അമൽ പറഞ്ഞു. ഇത് തങ്ങളുടെ ഭാഗത്ത് നിന്നുള്ള ഒരു അപേക്ഷയായി കാണണമെന്നും, ദയവായി തിയേറ്ററുകളില്‍ വന്ന് ചിത്രം ആസ്വദിക്കൂ എന്നുമാണ് അമൽ തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പറയുന്നത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.