2009 ഇൽ പുറത്തു വന്ന സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- അമൽ നീരദ് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന് സൂചന. ഇപ്പോൾ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം, അമൽ നീരദ് സംവിധാനം ചെയ്യുന്ന ഒരു മോഹൻലാൽ ചിത്രം അടുത്ത വർഷം ഉണ്ടാകും. ചിത്രത്തിന്റെ പ്രഖ്യാപനം ഈ വർഷം ഉണ്ടായേക്കാമെന്നും വാർത്തകൾ വരുന്നുണ്ട്. മോഹൻലാലിനൊപ്പം ഫഹദ് ഫാസിലും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകുമെന്നാണ് വാർത്തകൾ വരുന്നത്.
മോഹൻലാൽ- അമൽ നീരദ് കൂട്ടുകെട്ടിൽ പുറത്ത് വന്ന സാഗർ ഏലിയാസ് ജാക്കി, എസ് എൻ സ്വാമി രചിച്ച്, ആശീർവാദ് സിനിമാസ് ആണ് നിർമ്മിച്ചത്. പ്രേക്ഷകരുടെ ഇടയിൽ ഈ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചതെങ്കിലും, അന്നത് മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. അമൽ നീരദ്- ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിലാവും ഇനി വരുന്ന മോഹൻലാൽ- അമൽ നീരദ് ചിത്രം നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, കുള്ളന്റെ ഭാര്യ, ഇയ്യോബിന്റെ പുസ്തകം, സിഐഎ, വരത്തൻ, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളൊരുക്കിയ അമൽ നീരദിന്റെ അടുത്ത റിലീസ് കുഞ്ചാക്കോ ബോബൻ- ഫഹദ് ഫാസിൽ ടീമൊന്നിച്ച ബൊഗൈൻവില്ലയാണ്. ഈ വർഷം ഒക്ടോബർ പത്തിനാണ് ബൊഗൈൻവില്ല പ്രേക്ഷകരുടെ മുന്നിലെത്തുക. മോഹൻലാൽ- ഫഹദ് ഫാസിൽ ചിത്രത്തിന് മുൻപ്, ഒരു മമ്മൂട്ടി- ദുൽഖർ ചിത്രം കൂടി അമൽ നീരദ് ചെയ്തേക്കുമെന്നും വാർത്തകളുണ്ട്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.