രണ്ടു സൂപ്പർ ഹിറ്റുകൾ ആണ് അൽഫോൻസ് പുത്രൻ എന്ന സംവിധായകൻ നമ്മുക്ക് മുന്നിൽ എത്തിച്ചത്. നിവിൻ പോളി നായകനായ നേരം, പ്രേമം എന്നീ ചിത്രങ്ങൾ ആണ് അവ. അതിനു ശേഷം ആറു വർഷം കഴിഞ്ഞാണ് അൽഫോൻസ് പുത്രൻ തന്റെ മൂന്നാമത്തെ ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ നായകനായ ഗോൾഡ് എന്ന ചിത്രമാണത്. ഇപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രത്തെ കുറിച്ച് അൽഫോൻസ് പുത്രൻ പറഞ്ഞ വാക്കുകളും, അതിനു താഴെ ഒരാൾ ചെയ്ത കമന്റും, ആ കമന്റിന് അൽഫോൻസ് പുത്രൻ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഗോൾഡിനെ കുറിച്ച് അൽഫോൻസ് പുത്രൻ കുറിച്ച വാക്കുകൾ ഇങ്ങനെ, ഗോൾഡ് ( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും, കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.
അതിനു ഒരാൾ നൽകിയ കമന്റു ഇങ്ങനെ ആയിരുന്നു, പ്രേക്ഷകർ എങ്ങനെ സിനിമ ആസ്വദിക്കണം എന്ന് നീ പറയണ്ട പുത്രാ. സിനിമ കണ്ടു പിടിച്ച പൃഥ്വിരാജ് സർ താങ്കളുടെ സംവിധാനത്തിൽ കൈ കടത്തിയിട്ടുണ്ടെങ്കിൽ പടം ഊഞ്ഞാലാവും. ഒറപ്പിച്ചോ. ഇത്തരത്തിൽ ഒരു കമന്റു അടിച്ച പ്രേക്ഷകന്, അൽഫോൻസ് പുത്രൻ നൽകിയ മറുപടി ആയിരുന്നു ശ്രദ്ധേയം. അതിപ്രകാരമായിരുന്നു, പൃഥ്വിരാജ് എന്ന നടൻ അല്ലെങ്കിൽ ഡയറക്ടർ നിങ്ങൾ വിചാരിക്കുന്ന പോലെയുള്ള ആളല്ല. മലയാള സിനിമയിൽ അദ്ദേഹത്തിന് അല്ലെങ്കിൽ പുള്ളിക്കാരന് ഒള്ള സ്ഥാനം അത് പുള്ളി അധ്വാനിച്ചു നേടിയതാണ് എന്നാണു എനിക്ക് തോന്നുന്നേ. ഞാൻ എന്ന സംവിധായകനെ പുള്ളിക്കാരൻ സഹായിച്ചട്ടെ ഒള്ളു. അല്ലാതെ നിങ്ങൾ ഈ പറയുന്ന കൈ കടത്തൊലൊന്നും പുള്ളിക്കാരൻ നടത്തിയിട്ടില്ല. നയൻ താര ആണ് ഗോൾഡിലെ നായികാ വേഷം ചെയ്യുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.