സൂപ്പർ ഹിറ്റ് മലയാള സംവിധായകൻ അൽഫോൻസ് പുത്രൻ തന്റെ മൂന്നാമത്തെ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. നേരം, പ്രേമം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ചിത്രമാണ് ഗോൾഡ്. പ്രേമത്തിലൂടെ തെന്നിന്ത്യ മുഴുവൻ പ്രശസ്തനായ അൽഫോൻസ് ഏഴ് വർഷങ്ങൾക്കു ശേഷം ഒരുക്കിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഗോൾഡ് ഈ വരുന്ന ഡിസംബർ ഒന്നിന് മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും. ഇപ്പോഴിതാ ഗോൾഡിന്റെ ഒരു തമിഴ് പ്രമോഷൻ പോസ്റ്റിന് താഴെ ഈ അൽഫോൻസ് പുത്രൻ ആരാണെന്ന് ചോദിച്ചു കമന്റ് ചെയ്ത ഒരു തമിഴ് സിനിമാ പ്രേമിക്കു അൽഫോൻസ് പുത്രൻ തന്നെ മറുപടി നൽകിയിരിക്കുകയാണ്. ഇൻസ്റാഗ്രാമിലാണ് അൽഫോൻസ് പുത്രൻ തന്റെ മാസ്സ് മറുപടി നൽകിയത്.
എന്റെ സിനിമ സിനിമ റിലീസ് ചെയ്യുന്ന ദിവസം തീയേറ്ററിൽ വന്നാൽ ഞാൻ ആരാണെന്നു മനസ്സിലാവും എന്നാണ് അൽഫോൻസ് കുറിച്ച മറുപടി. ഏത് തരത്തിലുള്ള ചിത്രമാണെന്ന് വെളിവാക്കുന്ന ടീസറോ, ട്രെയ്‌ലറോ, ഗാനങ്ങളോ ഒന്നും റിലീസ് ചെയ്യാതിരുന്നിട്ടും ഗോൾഡിന് ഇത്രയും ഹൈപ്പ് വന്നത് ഇതൊരു അൽഫോൻസ് പുത്രൻ ചിത്രമായത് കൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ. സുപ്രിയ മേനോൻ എന്നിവർ നിർമ്മിച്ച ഗോൾഡ് രചിച്ചിരിക്കുന്നതും അൽഫോൻസ് പുത്രനാണ്. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ്, കളർ ഗ്രേഡിംഗ്, സംഘട്ടന സംവിധാനം എന്നിവ നിർവ്വഹിച്ചതും അൽഫോൻസ് പുത്രനാണ്. രാജേഷ് മുരുകേശനാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
This website uses cookies.