വളരെ ചുരുങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ട് പ്രേക്ഷകമനസ്സിൽ വലിയ ചിരപ്രതിഷ്ഠ നേടിയ ചലച്ചിത്രകാരനാണ് അൽഫോൺസ് പുത്രൻ. നിവിൻ പോളിയെ നായകനാക്കി നേരം, പ്രേമം എന്നീ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ അൽഫോൻസ് പുത്രന്റെ പുതിയ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കാറുള്ളത് പതിവാണ്. നിലവിൽ ഫഹദ് ഫാസിലിനെയും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളാക്കി പാട്ട് എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് അൽഫോൺസ് പുത്രൻ. എങ്കിലും അദ്ദേഹത്തിന്റെ പുതിയ പ്രോജക്ടുകളെപ്പറ്റി അറിയാൻ ആരാധകർക്ക് വലിയ താല്പര്യമാണുള്ളത്. പുതിയ സിനിമകളെ സംബന്ധിക്കുന്ന ആരാധകരുടെ ചോദ്യത്തിന് വളരെ വ്യക്തമായ മറുപടി കൊടുക്കാൻ അൽഫോൺസ് പുത്രൻ എല്ലായിപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ആരാധകന് അൽഫോൺസ് പുത്രൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നത്.
അൽഫോൻസ് സാർ, ലാലേട്ടനെയും മമ്മൂക്കയെയും വെച്ച് ഒരു സിനിമ എടുക്കുമൊ. എന്ന ആരാധകരുടെ ചോദ്യത്തിനാണ് അൽഫോൺസ് പുത്രൻ വളരെ വ്യക്തമായ മറുപടി നൽകിയത്. അവരെ വെച്ച് ഒരു സിനിമ ചെയ്യുന്നുണ്ടെങ്കിൽ. അത് മിനിമം ഹരികൃഷ്ണൻസും ട്വന്റി- 20 യിലും വലിയ സിനിമ ആയിരിക്കണം. അതിന് സ്ക്രിപ്റ്റ് എഴുതുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പിന്നെ എനിക്ക് അതിനുള്ള പക്വത ആയോ എന്നൊരു ഡൗട്ട് ഉണ്ട്. അൽഫോൺസ് പുത്രന്റെ ഈ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തരത്തിൽ ആരാധകനു നൽകിയ മറുപടിയിൽ മമ്മൂട്ടിയെ നായകനാക്കി താൻ ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുള്ള ചലച്ചിത്രകാരൻ ആയതിനാലാണ് അദ്ദേഹത്തിന്റെ ചില മറുപടികൾ പോലും ഇത്ര പ്രസക്തമാകുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.