7 വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് സുകുമാരൻ, ലേഡി സൂപ്പർ സ്റ്റാർ നയൻ താര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ രണ്ടു ദിവസം മുൻപാണ് റിലീസ് ചെയ്തത്. വലിയ സ്വീകരണമാണ് ഈ ടീസറിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കുന്ന ടീസര്‍ എന്ന റെക്കോര്‍ഡും ഗോള്‍ഡ് ടീസർ സ്വന്തമാക്കി. ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ ടീസർ റെക്കോർഡ് ആണ് ഗോൾഡ് ടീസർ തകർത്തത്. ഈ വിവരം അറിയിച്ചുകൊണ്ട് അല്‍ഫോണ്‍സ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിൽ അദ്ദേഹം കുറിച്ചത്, “കേരള ചരിത്രത്തില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ എറ്റവും കൂടുതല്‍ വ്യൂസ് ഉള്ള ടീസര്‍ ‘ ഗോള്‍ഡ് ‘. എല്ലാവര്‍ക്കും നന്ദി” എന്നാണ്.
എന്നാൽ ഈ പോസ്റ്റിനു താഴെ ഒരാൾ കമന്റുമായി എത്തിയത് ഇങ്ങനെ, “ചേട്ടാ, ഇത് പെയ്ഡ്/ ബോട്ട് വ്യൂസ് ആണെന്ന് ആണ് എല്ലാവരും പറയുന്നത്.. സത്യമാണോ?..”. ഇതിനു മറുപടിയായി അൽഫോൻസ് പുത്രൻ കമന്റു ചെയ്തത്, “സിനിമ റിലീസ് ആവണ ദിവസം നമുക്ക് നോക്കാം ബോട്ട്/പെയ്ഡ് വ്യൂസ് ആണോ എന്ന് ബ്രോ. തിയേറ്ററില്‍ സത്യം അറിയാലോ. ഞാനും റിലീസിനായി കാത്തിരിക്കുകയാണ്” എന്നാണ്. ഏതായാലും അൽഫോൻസ് പുത്രന്റെ ഈ മറുപടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്. സംവിധായകന്റെ ആത്മവിശ്വാസം ആണ് ഈ മറുപടിയുടെ കാണാൻ സാധിക്കുന്നത് എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. അൽഫോൻസ് പുത്രൻ തന്നെ രചിച്ച ഈ ചിത്രത്തിൽ മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ബാബുരാജ്, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജ് സുകുമാരനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.