നേരം എന്ന സൂപ്പർ ഹിറ്റും പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രവും നമ്മുക്ക് സമ്മാനിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. പ്രേമം കഴിഞ്ഞു ഇപ്പോൾ ആറാം വർഷം ആകുമ്പോഴാണ് അൽഫോൻസ് തന്റെ പുതിയ ചിത്രവുമായി എത്തുന്നത്. ആദ്യ രണ്ടു ചിത്രങ്ങളിലും നിവിൻ പോളിയെ നായകനാക്കിയ അൽഫോൻസ് പുത്രന്റെ പുതിയ ചിത്രത്തിലെ നായകൻ ഫഹദ് ഫാസിലാണ്. പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം, ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമാണ്. ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം ഈ വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കാനുള്ള പ്ലാനിലാണ് സംവിധായകൻ. എന്നാൽ ഈ ചിത്രം കഴിഞ്ഞു മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ചും ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് അൽഫോൻസ് പുത്രൻ. മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രൈലെർ എഡിറ്റ് ചെയ്ത അൽഫോൻസ് പറഞ്ഞത് ലാലേട്ടന് വേണ്ടി താൻ ഒരു തിരക്കഥ എഴുതുന്നുണ്ട് എന്നും അദ്ദേഹത്തിന് ഇഷ്ടപെട്ടാൽ ചിത്രം ചെയ്യുമെന്നുമാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കിയും ഒരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ട് എന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അൽഫോൻസ് പുത്രൻ.
ഫേസ്ബുക്കിൽ മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോക്ക് താഴെ കമന്റ് ചെയ്ത ഒരു ആരാധകനുള്ള മറുപടിയായാണ് അൽഫോൻസ് ഈ കാര്യം വെളിപ്പെടുത്തിയത്. ഈ ചുള്ളനെ വെച്ചൊരു സിനിമ ചെയ്തു കൂടെ എന്ന ആരാധകന്റെ ചോദ്യത്തിന് അൽഫോൻസ് പുത്രൻ നൽകിയ മറുപടി ഇങ്ങനെ, ഒരു കഥ പറഞ്ഞു വെച്ചിട്ടുണ്ട്. മമ്മുക്കയും സമ്മതിച്ചു. എല്ലാത്തിനും ഒരു നേരമുണ്ടല്ലോ. അതുകൊണ്ട് കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി വന്നാൽ നല്ല ഒരു സിനിമ ഞാൻ ചെയ്യാൻ നോക്കാം. ഏതായാലും സംവിധായകന്റെ ഈ വാക്കുകൾ കേട്ട മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയിലാണ്.
ഫോട്ടോ കടപ്പാട്: NEK Photos
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.