നേരം, പ്രേമം എന്നീ വലിയ വിജയങ്ങൾക്കു ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യാൻ പോകുന്നത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരു ചിത്രമാണെന്ന് വാർത്തകൾ വന്നിരുന്നു. സെപ്റ്റംബർ മാസത്തിൽ ചിത്രീകരണം തുടങ്ങുമെന്ന് പറയപ്പെടുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല എങ്കിലും, ഈ ചിത്രം പൃഥ്വിരാജ് സുകുമാരൻ സ്ഥിതീകരിച്ചിരുന്നു. തമിഴിലെ ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജ് സുകുമാരനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ഒരു റൂറൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ്സ് ചിത്രമാണ് ഇതെന്നും സൂചനയുണ്ട്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വന്നു എന്നുള്ള വാർത്തകളാണ് വരുന്നത്. ഗോൾഡ് എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേരെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ അജ്മൽ അമീർ ആണ് ഈ വിവരം ഒരു ഓൺലൈൻ അഭിമുഖത്തിൽ പുറത്തു വിട്ടത് എന്നും പറയുന്നു. മലയാളിയായ അജ്മൽ അമീർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം ഏറെ ശ്രദ്ധ നേടിയത് തമിഴിലെ പ്രകടനത്തിലൂടെയാണ്. മലയാളത്തിൽ പ്രണയകാലം, മോഹൻലാലിനൊപ്പം ഉള്ള മാടമ്പി എന്നിവയാണ് അജ്മൽ അമീർ അഭിനയിച്ചു ശ്രദ്ധ നേടിയ ചിത്രങ്ങൾ. ഇപ്പോൾ മോഹൻലാൽ നായകനായ ബ്രോ ഡാഡി ഒരുക്കുകയാണ് പൃഥ്വിരാജ്. ആ ചിത്രം പൂർത്തിയാക്കിയതിനു ശേഷം അൽഫോൻസ് പുത്രൻ ചിത്രത്തിൽ പൃഥ്‌വി ജോയിൻ ചെയ്യുമെന്നാണ് സൂചന. ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനവും ഉടൻ ഉണ്ടാവും. ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്യാനിരുന്ന പാട്ടു എന്ന ചിത്രം മാറ്റി വെച്ചാണ് അൽഫോൻസ് പുത്രൻ ഈ പൃഥ്വിരാജ് ചിത്രം ചെയ്യാൻ പോകുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.