നേരം, പ്രേമം , ഗോൾഡ് എന്നീ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. അതിൽ തന്നെ പ്രേമം എന്ന ചിത്രം മലയാള സിനിമയിലെ രണ്ടാമത്തെ 50 കോടി ക്ലബിലെത്തിയ ചിത്രമായി മാറിയതിനൊപ്പം തെന്നിന്ത്യ മുഴുവൻ തരംഗമായി മാറിയ ചിത്രം കൂടിയാണ്. നിവിൻ പോളി എന്ന യുവതാരത്തിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച ഈ ചിത്രം തമിഴ്‌നാട്ടിലും ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച മലയാള ചിത്രമായി മാറിയിരുന്നു.
താൻ ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്നും, ലാലേട്ടനെ നായകനാക്കി ഒരു വമ്പൻ ഫാൻ ബോയ് ചിത്രമൊരുക്കുകയാണ് തന്റെ സ്വപ്നമെന്നും അൽഫോൺസ് പുത്രൻ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ പലപ്പോഴും മോഹൻലാൽ ഇടുന്ന പോസ്റ്റുകളിൽ അൽഫോൺസ് പുത്രൻ പറയുന്ന കമന്റുകൾ വലിയ രീതിയിലാണ് ശ്രദ്ധ നേടാറുള്ളത്. അൽഫോൺസ് പുത്രന്റെ ആ മോഹൻലാൽ ചിത്രം ഉണ്ടാകുമോ എന്നുള്ള കാര്യത്തിൽ ഇപ്പോൾ വ്യക്തത വരുത്തുകയാണ്, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പ്രേമം ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നിർണ്ണായക വേഷങ്ങൾ ചെയ്തു പ്രശസ്തനുമായ നടൻ കൃഷ്ണ ശങ്കർ.
വാതിൽ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. അൽഫോൺസിന്റെ മോഹൻലാൽ ആരാധന തനിക്ക് നേരിട്ട് അറിയാമെന്നും, പ്രേമം എന്ന ചിത്രത്തിൽ പോലും വളരെ രസകരമായ ഒരു അതിഥി വേഷം മോഹൻലാലിന് വേണ്ടി അദ്ദേഹം ഒരുക്കിയിരുന്നു എന്നും കൃഷ്ണ ശങ്കർ പറയുന്നു. എന്നാൽ പിന്നീട് വേറെ ഒരുപാട് കാര്യങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടി വന്നപ്പോൾ ആ വേഷം ഒഴിവാക്കിയതാണെന്നും കൃഷ്ണ ശങ്കർ പറഞ്ഞു. ഒരു പള്ളീലച്ചനായാണ് മോഹൻലാൽ അതിൽ അഭിനയിക്കേണ്ടിയിരുന്നതെന്നും കൃഷ്ണ ശങ്കർ വെളിപ്പെടുത്തി.
അതുപോലെ പ്രേമത്തിൽ പ്രശസ്തമായ ആ സംഘട്ടന രംഗം എടുക്കുന്നതിന് മുൻപ് മോഹൻലാലിന്റെ സ്ഫടികം സിനിമയിലെ സംഘട്ടനം തങ്ങൾക്ക് കാണിച്ചു തന്നിട്ട്, അതുപോലെയാണ് അടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞ കാര്യവും കൃഷ്ണ ശങ്കർ വെളിപ്പെടുത്തി. അത്കൊണ്ട് തന്നെ ഒരു വമ്പൻ മോഹൻലാൽ ചിത്രം അൽഫോൺസ് പുത്രൻ എന്തായാലും ചെയ്തിരിക്കുമെന്നും കൃഷ്ണ ശങ്കർ ഉറപ്പിച്ചു പറയുന്നു.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.