തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ താരം അല്ലു അർജുന്റെ മകൾ അല്ലു അർഹ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. അല്ലു അർഹ ആദ്യമായി അഭിനയിച്ച ശാകുന്തളം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. തെന്നിന്ത്യൻ സൂപ്പർ നായികയായ സാമന്ത രൂത് പ്രഭു ആണ് ഈ ചിത്രത്തിൽ ശകുന്തള ആയി അഭിനയിച്ചിരിക്കുന്നത്. ശകുന്തളയുടെ ലുക്കിൽ സാമന്ത പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കാളിദാസ കൃതിയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭരത രാജകുമാരിയെയാണ് അല്ലു അർഹ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന. മലയാളത്തിൽ എത്തിയ സൂഫിയും സുജാതയും സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് ഈ ചിത്രത്തിൽ ദുഷ്യന്തനായി എത്തുന്നത്.
മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഗുണശേഖര ആണ് ഒരുക്കുന്നത്. രുദ്രമാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഗുണ ടീം വര്‍ക്ക്‌സ് ആന്റ് ദില്‍ രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നീലിമ ഗുണയും ദില്‍ രാജുവും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാലാം വയസ്സിലാണ് അല്ലു അർഹ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അല്ലു കുടുംബത്തിൽ നിന്ന് സിനിമയിൽ എത്തുന്ന നാലാം തലമുറയുടെ ഭാഗമാണ് ഇപ്പോൾ അല്ലു അർഹ. പുഷ്പ ആദ്യ ഭാഗത്തിന്റെ മഹാവിജയത്തിനു ശേഷം, അതിന്റെ രണ്ടാം ഭാഗത്തിലാണ് അല്ലു അർജുൻ ഇനി അഭിനയിക്കാൻ പോകുന്നത്. സുകുമാർ ആണ് ഈ സീരിസ് സംവിധാനം ചെയ്യുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.