സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് അല്ലു അർജ്ജുൻ. ബാലതാരമായി തെലുഗ് ഇൻഡസ്ട്രിയിൽ വരുകയും വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് മുൻനിര നായകനായി താരം മാറുകയായിരുന്നു. 2003 ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജ്ജുൻ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആര്യ, ഹാപ്പി, ബണ്ണി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. അവസാനമായി പുറത്തിറങ്ങിയ അലാ വൈകുണ്ടപുരമുലോ എന്ന ചിത്രം വലിയ വിജയമാണ് സൗത്ത് ഇന്ത്യയിൽ കരസ്ഥമാക്കിയത്. അല്ലു അർജ്ജുൻ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
വിജയ് ദേവേരകൊണ്ട സമ്മാനിച്ച ഡ്രസ്സ് അണിഞ്ഞുള്ള ചിത്രമാണ് അല്ലു അർജ്ജുൻ പങ്കുവച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ റൗഡി വെയർ എന്ന പേരിൽ സ്വന്തമായി ഒരു ബ്രാൻഡ് വിജയ് ദേവേരകൊണ്ട ആരംഭിച്ചിരുന്നു. തന്റെ ബ്രാൻഡ് പ്രൊഡക്റ്റാണ് ഇപ്പോൾ വിജയ് ദേവേരകൊണ്ട അല്ലുവിന് സമ്മാനിച്ചിരിക്കുന്നത്. വിജയിക്കും റൗഡി ക്ലബിനും നന്ദി പറഞ്ഞുകൊണ്ടുള്ള അല്ലു അർജ്ജുന്റെ പോസ്റ്റ് വിജയ് ദേവരകൊണ്ട ഷെയർ ചെയ്തിരിക്കുകയാണ്. സ്റ്റണിങ് അണ്ണാ എന്നും പോസ്റ്റിൽ താരം കുറിക്കുകയുണ്ടായി. അല്ലു അർജ്ജുനും വിജയ് ദേവരകൊണ്ടയും നല്ല സുഹൃത്തുക്കൾ കൂടിയാണ്. അർജ്ജുൻ റെഡ്‌ഡി എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിച്ച തെലുഗ് നടനാണ് വിജയ് ദേവരകൊണ്ട. അല്ലു അർജ്ജുന് ശേഷം കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള നടൻ കൂടിയാണ് വിജയ്. വിജയ് ദേവരകൊണ്ടയുടെ ഫൈറ്ററും അല്ലു അർജ്ജുന്റെ പുഷ്പയുമാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.