തെലുഗിലെ സ്റ്റൈലിഷ് താരങ്ങളിൽ ഒരാളായ അല്ലു അർജ്ജുൻ സൗത്ത് ഇന്ത്യ ഒട്ടാകെ വലിയ തോതിൽ ആരാധക പിന്തുണയുള്ള വ്യക്തി കൂടിയാണ്. 2003ൽ പുറത്തിറങ്ങിയ കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഗംഗോത്രി എന്ന ചിത്രത്തിലൂടെ രംഗപ്രവേശനം നടത്തിയ അല്ലു അർജ്ജുൻ സിനിമ ജീവിതത്തിൽ 17 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.
2004ൽ പുറത്തിറങ്ങിയ ആര്യ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ അല്ലു അർജ്ജുൻ സൗത്ത് ഇന്ത്യ ഒട്ടാകെ ഇളക്കി മറിക്കുകയായിരുന്നു. തുടർന്ന് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കൊണ്ട് സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച അല്ലു അർജുൻ 17 വർഷം തന്റെ കൂടെയുണ്ടായിരുന്ന ആരാധകർക്കും സിനിമയിലെ സഹപ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ട്വിറ്ററിലെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
പതിനേഴ് വർഷത്തെ സിനിമ ജീവിതത്തിൽ കൂടെയുണ്ടായ ഓരോരുത്തർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. ഒരുപാട് പേർ തനിക്ക് ആശംസകൾ നൽകിയെന്നും 17 വർഷം സ്‌നേഹവും പിന്തുണയും നൽകിയ ഫാന്സിനെയും നന്ദിയോടെ ഓർക്കുകയുണ്ടായി. തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനായ രാഘവേന്ദ്ര റാവു, അശ്വിനി ദത്ത, അല്ലു അരവിന്ദ് എന്നിവരോട് തന്നെ സിനിമയ്ക്ക് പരിചയപ്പെടുത്തിയതിന് നന്ദി പറയുകയുണ്ടായി. ഒപ്പം ആദ്യചിത്രമായ ഗംഗോത്രിയുടെ മുഴവൻ അണിയറപ്രവർത്തകരെ താരം ഈ അവസരത്തിൽ ഓർക്കുകയുണ്ടായി. എന്നെന്നും കടപ്പെട്ടിരിക്കും എന്ന് കൂട്ടിച്ചേർത്താണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
താരത്തിന് ആശംസകളുമായി തെലുഗിലെ ഒരുപാട് താരങ്ങളും മുന്നോട്ട് വന്നിരുന്നു. സഹോദരനും നടനുമായ അല്ലു സിരിഷാണ് ആദ്യം ആശംസ അറിയിച്ചത്. ഈ തലമുറയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട താരമാണ് അല്ലു അർജ്ജുൻ എന്ന് അല്ലു സിരിഷ് വ്യക്തമാക്കി.
അല്ലു അർജ്ജുന്റെ അവസാനമായി പുറത്തിറങ്ങിയ അങ് വൈകുണ്ഠപുറത്ത് സൗത്ത് ഇന്ത്യ ഒട്ടാകെ വലിയ വിജയമാണ് കരസ്ഥമാക്കിയത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.