[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കോവിഡ് 19 പ്രതിരോധം; കേരളാ സർക്കാരിന്റെ സന്നദ്ധ സേനയിലൂടെ പോരാടാനുറച്ചു ടോവിനോ തോമസും സണ്ണി വെയ്‌നും.

ലോകം മുഴുവൻ ഇപ്പോൾ കൊറോണ വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഒപ്പം നമ്മുടെ കൊച്ചു കേരളവും വളരെ ശ്കതമായ രീതിയിൽ തന്നെ കോവിഡ് 19 എന്ന രോഗത്തെ പ്രതിരോധിക്കാനും ഇവിടെ നിന്ന് തുടച്ചു നീക്കാനുമുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർക്കൊപ്പം കേരളത്തിലെ ഒട്ടേറെ യുവാക്കളേയും ഈ പോരാട്ടത്തിൽ പങ്കെടുക്കാൻ നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ക്ഷണിച്ചിരുന്നു. അതിനു വേണ്ടി രജിസ്റ്റർ ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 22 വയസ്സിനും നാൽപ്പതു വയസ്സിനും ഇടയ്ക്കു പ്രായമുള്ള യുവാക്കളോടാണ് താല്പര്യമുണ്ടെങ്കിൽ ഇതിന്റെ ഭാഗമാകാൻ അദ്ദേഹം ആഹ്വനം ചെയ്തത്.

അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു ആയിര കണക്കിന് യുവാക്കളാണ് ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ യുവ താരങ്ങളും അതിന്റെ ഭാഗമായി എത്തുകയാണ്. കേരളം പ്രളയ ദുരിതത്തിൽ അകപ്പെട്ട സമയത്തും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച യുവ താരങ്ങളായ ടോവിനോ തോമസും സണ്ണി വെയ്‌നുമാണ് ഇപ്പോഴും തങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞു മുന്നോട്ടു വന്നിരിക്കുന്നത്.

ഇവർ സാമൂഹിക സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തുകൊണ്ട് പൊതുപ്രവർത്തനത്തിനു മുൻപന്തിയിൽ നിൽക്കുന്നത് തികച്ചും മാതൃകാപരമാണ് എന്നാണ് ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. മലയാളത്തിലെ സീനിയർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ തങ്ങൾക്കാവുന്നതു ചെയ്തു കൊണ്ട് സർക്കാരിനൊപ്പം നിലയുറപ്പിക്കുമ്പോൾ ടോവിനോ, സണ്ണിവെയ്ൻ പോലത്തെ യുവ താരങ്ങളും ഒട്ടും മടിക്കാതെ മുന്നോട്ടിറങ്ങി വന്നു പ്രവർത്തിക്കുകയാണ്.

കേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധ സേന ഉണ്ടാകണം എന്ന കാഴ്ചപ്പാടിൽ രൂപപ്പെടുത്തുന്ന, വിവിധ വൈദഗ്ധ്യം ഉള്ള, അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തന സജ്ജരായ, കേരളത്തിന് അകത്തും പുറത്തും ഉള്ള സന്നദ്ധ പ്രവർത്തകരുടെ കൂട്ടമാണ് ഈ സേന.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.