മലയാള സിനിമാ പ്രേമികൾ സ്നേഹപൂർവ്വം മല്ലു അർജുൻ എന്ന് വിളിക്കുന്ന തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ ആയ അല്ലു അർജുന്റെ പുതിയ ചിത്രമാണ് അങ്ങ് വൈകുണ്ഠപുരത്തു. ഈ ചിത്രം ഇന്ന് മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള തെലുങ്കു നടൻ ആണ് അല്ലു അർജുൻ. ഇത്തവണ അല്ലു അർജുന്റെ ഒപ്പം മലയാളികളുടെ പ്രിയ താരം ജയറാമും എത്തുന്നു എന്നത് കൊണ്ട് തന്നെ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആണ് ഈ ചിത്രത്തിന് കേരളത്തിൽ ലഭിച്ചിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ തബു, സത്യരാജ് എന്നിവരും ഉണ്ട്. കേരളത്തിലെ നൂറിലധികം സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു.
പൂജ ഹെഗ്‌ഡെ, നിവേദ പെതുരാജ് എന്നിവർ ആണ് ഈ ചിത്രത്തിലെ നായികമാർ ആയി എത്തുന്നത്. ഇവർക്കൊപ്പം നവദീപ്, സുശാന്ത്, സമുദ്രക്കനി, സുനിൽ, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാജി, ഹർഷ വർധന, സച്ചിൻ കടേക്കർ, നാസ്സർ, വെണ്ണല കിഷോർ എന്നിവരും അഭിനയിച്ചിരിക്കുന്നു. തമൻ എസ് സംഗീതം നൽകിയ ഇതിലെ ഗാനങ്ങൾ എല്ലാം ഇപ്പോഴേ സൂപ്പർ ഹിറ്റാണ്. അല്ലു അർജുന്റെ കിടിലൻ ഡാൻസും ഫൈറ്റും ഒക്കെ ആയി ഒരു ഗംഭീര എന്റെർറ്റൈനെർ തന്നെ ആവും ഈ ചിത്രം എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. ഇതിന്റെ ട്രൈലെർ വലിയ പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. ഇതിലെ രമുലോ സോങ് ഇപ്പോഴേ യുവാക്കൾക്കിടയിൽ തരംഗമാണ്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.