ഇന്ന് തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളാണ് ആറ്റ്‌ലി. രാജ റാണി, തെറി, മേർസൽ, ബിഗിൽ എന്നീ സൂപ്പർഹിറ്റുകൾ ഒരുക്കിയ ആറ്റ്‌ലി , ഇപ്പോൾ ബോളിവുഡ് ചിത്രമാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് ഖാൻ നായകനായെത്തുന്ന ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് നായികാ വേഷം ചെയ്യുന്നത്. ഇതോടു കൂടി ആറ്റ്‌ലിയുടെ താരമൂല്യം വലിയ രീതിയിലാണ് ഉയർന്നിരിക്കുന്നത്. ഏറ്റവും പുതിയതായി വന്ന റിപ്പോർട്ടുകൾ പ്രകാരം, ആറ്റ്‌ലി അടുത്തിടെ തെലുങ്ക് സൂപ്പർ താരം അല്ലു അർജുനുമായി ഒരു പ്രോജക്റ്റിനായി ചർച്ചകൾ നടത്തിയിരുന്നു. ഒരു ബിഗ് ബഡ്ജറ്റ് പാൻ-ഇന്ത്യ ചിത്രത്തിൽ ആറ്റ്‌ലിയ്‌ക്കൊപ്പം ജോലി ചെയ്യാൻ അല്ലു പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ വലിയ ഒരു ട്വിസ്റ്റാണ് ഈ പ്രോജക്ടിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതെന്നു മാധ്യമങ്ങൾ പറയുന്നു.
പുതിയ റിപ്പോർട്ടുകൾ പറയുന്നത്, ആറ്റ്ലിയെന്ന സംവിധായകന്റെ ഭീമമായ പ്രതിഫലം അല്ലു അർജുനെ ഞെട്ടിച്ചെന്നും, അത്കൊണ്ട് തന്നെ ആ പ്രോജക്റ്റിൽ നിന്ന് അല്ലു അർജുൻ പിന്മാറിയെന്നുമാണ്. 35 കോടി രൂപയാണ് ആറ്റ്‌ലി പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും വാർത്തകൾ വരുന്നുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല. ആറ്റ്ലി- അല്ലു അർജുൻ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കാനിരുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണെന്നാണ് സൂചന. 2.0, കൈതി, ദർബാർ എന്നിവയുൾപ്പെടെ നിരവധി തമിഴ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ നിർമ്മിച്ചവരാണ് ലൈക്ക പ്രൊഡക്ഷൻസ്. പുഷ്പക്കു ശേഷം അല്ലു അർജുൻ ഇനി ചെയ്യാൻ പോകുന്നത് പുഷ്പ 2 ആണ്. അതുപോലെ 100 കോടി രൂപയോളം പ്രതിഫലമാണിപ്പോൾ അല്ലു അര്ജുന് ഓഫർ ചെയ്യുന്നതെന്നും വാർത്തകൾ വരുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.