അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ തെലുങ്കു ചിത്രത്തിൽ മലയാളത്തിന്റെ പ്രീയപ്പെട്ട താരം ജയറാമും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. അങ്ങ് വൈകുണ്ഠപുരത്തു എന്ന പേരിൽ മലയാളത്തിലും ഡബ്ബ് ചെയ്തു എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ നാളെ റിലീസ് ചെയ്യും. ഈ ചിത്രത്തിലെ ഇതുവരെ പുറത്തു വന്ന ലിറിക് സോങ് വീഡിയോസ് എല്ലാം തന്നെ വമ്പൻ ഹിറ്റാണ്. അല്ലു അർജുന്റെ അച്ഛൻ ആയി ജയറാം അഭിനയിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി തബുവും അഭിനയിക്കുന്നു. അടുത്ത മാസം ആണ് ഈ ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ജയറാം നടത്തിയ ഞെട്ടിക്കുന്ന ഫിസിക്കൽ മേക് ഓവർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
അല വൈകുന്തപുറംലോ എന്ന പേരിൽ തെലുങ്കിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, നിവേദ പെതുരാജ് എന്നിവർ ആണ് നായികമാർ ആയി എത്തുക. പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്ന പോസ്റ്ററുകൾ ഇതിലെ സ്റ്റില്ലുകൾ എന്നിവയും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റാണ്. നവദീപ്, സുശാന്ത്, സത്യരാജ് , സമുദ്രക്കനി, സുനിൽ, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാജി, ഹർഷ വർധന, സച്ചിൻ കടേക്കർ, നാസ്സർ, വെണ്ണല കിഷോർ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് എസ് തമൻ ആണ്. ഗീത ആർട്സ്, ഹാരിക ആൻഡ് ഹസ്സിന് ക്രീയേഷൻസ് എന്നിവയുടെ ബാനറിൽ അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് പി എസ് വിനോദ് ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.