ബോളിവുഡിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നല്ല നടന്മാരിൽ ഒരാളായി അറിയപ്പെടുന്ന ആളാണ് അനുപം ഖേർ. മലയാളത്തിലും ഏതാനും ശ്രദ്ധേയ ചിത്രങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുള്ളത് ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങൾ ആണ്. നായകൻ ആയും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുള്ള അദ്ദേഹം ഹാസ്യ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തെലുഗ് സൂപ്പർ താരം അല്ലു അർജുനെ പ്രശംസിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് അനുപം ഖേർ. അല്ലു അർജുൻ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ കണ്ടതിനു ശേഷമാണു അല്ലു അർജുൻ ഒരു റോക്ക് സ്റ്റാർ ആണെന്ന വിശേഷണവുമായി അനുപം ഖേർ രംഗത്ത് വന്നത്. പുഷപ കണ്ടു എന്നും, എല്ലാ അർത്ഥത്തിലും ഇതൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമാണെന്നും അനുപം ഖേർ പറയുന്നു.
ജീവിതത്തിൽ കാണാൻ സാധിക്കുന്നതല്ല ഈ ചിത്രത്തിൽ കാണുന്നത് എങ്കിലും മികച്ച ആവേശം പകരുന്ന, പൈസ വസൂലാക്കിയ ചിത്രമാണ് പുഷ്പ എന്ന് അനുപം ഖേർ കുറിക്കുന്നു. അല്ലു അർജുൻ ഒരു റോക്ക് സ്റ്റാർ ആണെന്നും അല്ലുവിന്റെ എല്ലാ ചലനങ്ങളും പെരുമാറ്റവും തനിക്കു ഇഷ്ടപ്പെട്ടു എന്നും പറഞ്ഞ അനുപം ഖേർ അല്ലുവിനൊപ്പം പ്രവർത്തിക്കുവാൻ വേണ്ടി കാത്തിരിക്കുന്നു എന്നും ട്വിറ്ററിൽ കുറിച്ചു. സുകുമാർ ഒരുക്കിയ ഈ ചിത്രം മുന്നൂറ് കോടി കളക്ഷൻ മറികടന്നു അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യത്തെ ഭാഗമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാളി താരം ഫഹദ് ഫാസിൽ വില്ലനായ ഈ ചിത്രത്തിൽ രശ്‌മിക മന്ദാന ആണ് നായികാ വേഷം ചെയ്യുന്നത്.
ഫോട്ടോ കടപ്പാട്: Babi photography
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.