ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ ഇപ്പോൾ ഗംഭീര പ്രേക്ഷക- നീരൂപക പ്രശംസ നേടി ബോക്സ് ഓഫീസിൽ റെക്കോർഡുകൾ കടപുഴക്കി മുന്നേറുകയാണ്. ആഗോള ഗ്രോസ് ആയി ഇതിനോടകം അഞ്ഞൂറ് കോടിയിൽ അധികമാണ് ഈ ചിത്രം നേടിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂനിയർ എൻ ടി ആർ, രാം ചരൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഇവരുടെ ഗംഭീര പ്രകടനം കൊണ്ട് കൂടിയാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ പുകഴ്ത്തി മുന്നോട്ടു വന്നിരിക്കുകയാണ് തെലുങ്കിലെ മറ്റു സൂപ്പർ താരങ്ങളായ അല്ലു അർജുൻ, മഹേഷ് ബാബു എന്നിവർ. ആര്‍.ആര്‍.ആര്‍ ടീമിന് ആശംസകള്‍ നേർന്ന അല്ലു അർജുൻ ഇതൊരു ഗംഭീര സിനിമ ആണെന്നും, തങ്ങളുടെ അഭിമാനമായ എസ്.എസ്. രാജമൗലിയുടെ വിഷനോട് ആദരവ് തോന്നുന്നു എന്നും കുറിക്കുന്നു. തന്റെ സഹോദരന്‍ രാംചരണിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അഭിമാനമുണ്ടാക്കുന്നതാണ് എന്ന് പറഞ്ഞ അല്ലു അർജുൻ, പവര്‍ഹൗസായ തന്റെ പ്രീയപ്പെട്ട ബാവക്കും(ജൂനിയര്‍ എന്‍.ടി.ആര്‍) സ്‌നേഹം അറിയിക്കുന്നു എന്നും കുറിച്ചു.
പല തരത്തിലുള്ള സിനിമകളുണ്ട്, ഒപ്പം എസ്.എസ്. രാജമൗലി സിനിമകളും എന്നാണ് മഹേഷ് ബാബു കുറിക്കുന്നത്. ആര്‍.ആര്‍.ആര്‍ ഒരു ഇതിഹാസമാണ് എന്നും, ഈ ചിത്രത്തിലെ ഗംഭീരമായ ഓരോ ദൃശ്യങ്ങളും ഇതിലെ സംഗീതവും വികാരങ്ങളുമെല്ലാം അവിശ്വസനീയവും അതിശയിപ്പിക്കുന്നതുമാണ് എന്നും മഹേഷ് ബാബു പറയുന്നു. എസ് എസ് രാജമൗലി ഒരുക്കാൻ പോകുന്ന അടുത്ത ചിത്രത്തിലെ നായകൻ മഹേഷ് ബാബു ആണ്. ആർ ആർ ആർ എന്ന ചിത്രത്തിൽ ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവരും അഭിനയിച്ചിട്ടുണ്ട്. അഞ്ഞൂറ് കോടി രൂപ മുതൽ മുടക്കിൽ ആണ് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കൊക്കെയ്ന് കേസില് പ്രശസ്ത മലയാള സിനിമാ താരം ഷൈന് ടോം ചാക്കോ കുറ്റവിമുക്തന്. ഷൈൻ ടോം ചാക്കോ ഉള്പ്പെടെയുള്ള കേസിലെ…
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില് നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
This website uses cookies.