മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവൻ. ഉണ്ണി ഗോവിന്ദ്‌രാജ് സംവിധാനം ചെയ്ത ഈ ചിത്രം ജൂൺ പതിനേഴിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. പൊലീസ് ഓഫീസറായി സുരാജ് എത്തുന്ന ഈ സിനിമയില്‍, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, സുദേവ് നായര്‍, അലന്‍സിയര്‍, വിനയ പ്രസാദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു പ്രസ് മീറ്റ് നടന്നിരുന്നു. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി എന്നിവരായിരുന്നു അതിന്റെ ഭാഗമായി മാധ്യമങ്ങളുടെ മുന്നിലെത്തിയത്. അതിൽ മാധ്യമ പ്രവർത്തകരുടെ ഒരു ചോദ്യവും അതിനു അലെൻസിയർ നൽകിയ ഉത്തരവുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ഹെവന്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം. നടി വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന് സുരാജ് നൽകിയ മറുപടി, വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം തന്റെ അമ്മ വേഷമാണെന്നും, തനിക്കു ഈ ചിത്രത്തിൽ ഭാര്യയില്ലെന്നും, അതേ കുറിച്ച് ചെറുതായൊന്നു പറഞ്ഞു പോകുന്നതേയുള്ളുവെന്നാണ്. ഇതില്‍ ഒരു നായികാ കഥാപാത്രമില്ലെന്നും സുരാജ് കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെയാണ് അലെൻസിയർ സരസമായ രീതിയിൽ ഡബ്ള്യു സിസിയെ പരാമർശിച്ചു കൊണ്ട് സംസാരിച്ചത്. ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല എന്നും, സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടിയില്ല എന്നെഴുതിക്കൊയെന്നുമാണ് അലെൻസിയർ പറഞ്ഞത്. സ്ത്രീ കഥാപാത്രത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചയാളോട്, താങ്കൾ കുറെ നേരമായി ചോദ്യങ്ങൾ ചോദിച്ചു ചൊറിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ എന്നും അലെൻസിയർ ചോദിച്ചു. ഏതായാലും അലെൻസിയർ സംസാരിച്ച രീതിയും ഡബ്ല്യു.സി.സിയെ പരാമർശിച്ച രീതിയും വിമർശനം നേരിടുകയാണിപ്പോൾ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.