പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ, തന്റെ ആരാധകരോടും ജനങ്ങളോടും മാപ്പു പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരമായ അക്ഷയ് കുമാർ. പാൻ മസാല പരസ്യത്തിൽ അഭിനയിച്ചപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ താരത്തിനെതിരെ വലിയ വിമർശനം ആണ് ഉണ്ടായതു. അതോടെയാണ് മാപ്പു പറഞ്ഞു കൊണ്ട് ഈ താരം മുന്നോട്ടു വന്നത്. മാത്രമല്ല, പരസ്യവുമായുള്ള കരാർ പിൻവലിച്ചു എന്നും അക്ഷയ് കുമാർ അറിയിച്ചു. പ്രേക്ഷകരില്‍ നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചെന്നും ഇനി ഒരിക്കലും പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ല എന്നും അദ്ദേഹം തന്റെ പ്രേക്ഷകർക്ക് വാക്ക് നൽകുന്നുണ്ട്. പരസ്യത്തില്‍ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും തന്റെ മാപ്പപേക്ഷയിൽ അക്ഷയ് കുമാർ കൂട്ടിച്ചേർക്കുന്നുണ്ട്.
വിമൽ എലൈച്ചി എന്ന കമ്പനിയുടെ പരസ്യത്തിൽ ആണ് അക്ഷയ് കുമാർ അഭിനയിച്ചത്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്‌ഗൺ, ഷാരൂഖ് ഖാൻ, രൺവീർ സിങ്, അമിതാബ് ബച്ചൻ എന്നിവരും ഇത്തരം കമ്പനികളുടെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. അതിനു ശേഷം അമിതാബ് ബച്ചൻ ഇതുപോലെ പിന്മാറിയിരുന്നു. താനുമായുള്ള കരാര്‍ അവസാനിക്കുന്നത് വരെ അവര്‍ ആ പരസ്യം സംപ്രേഷണം ചെയ്യും എന്നും എന്നാൽ ഭാവിയിൽ ഇത്തരം ഒരു സംരഭങ്ങളുടേയും ഭാഗവില്ല എന്നും അക്ഷയ് കുമാർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുൻപാണ് അക്ഷയ് കുമാർ അഭിനയിച്ച ആ പരസ്യം പുറത്തു വന്നത്. ഇന്ന് ബോളിവുഡിലെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. മാത്രമല്ല, ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ബോളിവുഡ് സൂപ്പർ താരവും അക്ഷയ് കുമാർ ആണ്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.