ബോളിവുഡിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആണ് രോഹിത് ഷെട്ടി. ഒട്ടേറെ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച രോഹിത് ഷെട്ടി ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായകൻ ബോളിവുഡിലെ ഖിലാഡി കുമാർ ആയ അക്ഷയ് കുമാർ ആണ്. തുടർച്ചായി പത്തോളം സിനിമകൾ സൂപ്പർ ഹിറ്റുകളാക്കി ജൈത്രയാത്ര തുടരുന്ന അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ ഹൗസ്ഫുൾ 4 ഉം 200 കോടി രൂപ ഇന്ത്യയിൽ നിന്ന് മാത്രം നേടിക്കഴിഞ്ഞു. കലാമൂല്യമുള്ള മികച്ച ചിത്രങ്ങളും അതുപോലെ വിനോദ ചിത്രങ്ങളും ഒരുപോലെ നൽകുന്ന അക്ഷയ് ആണ് ഇപ്പോൾ ബോളിവുഡിലെ ഏറ്റവും സ്ഥിരതയുള്ള താരം.
രോഹിത് ഷെട്ടി- അക്ഷയ് കുമാർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് സൂര്യ വംശി. അക്ഷയ് കുമാർ പോലീസ് ഉദ്യോഗസ്ഥൻ ആയി എത്തുന്ന ഈ ആക്ഷൻ ചിത്രം അടുത്ത വർഷം ആണ് റിലീസ് ചെയ്യുക. രൻവീർ സിംഗ്, അജയ് ദേവഗണ് എന്നിവർ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തും എന്നും വാർത്തകൾ ഉണ്ട്. എന്നാൽ ഈ ചിത്രത്തിൻറെ ഷൂട്ടിങ്ങിന് ഇടയിൽ രോഹിത് ഷെട്ടിയും അക്ഷയ് കുമാറും തമ്മിൽ പിണങ്ങി എന്നും ഇരുവരെയും ഒന്നിപ്പിക്കാൻ സംവിധായകനും നിർമ്മാതാവും ആയ കരൺ ജോഹർ ശ്രമിക്കുകയാണ് എന്നും ഈ അടുത്തിടെ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പരന്നു.
എന്നാൽ ഈ വാർത്ത വ്യാജമായിരുന്നു എന്നു മാത്രമല്ല ഈ വ്യാജ വാർത്തക്ക് എതിരെ ഒരു കിടിലൻ ട്രോൾ വീഡിയോയും ആയി എത്തിയിരിക്കുകയാണ് അക്ഷയ് കുമാർ ഇപ്പോൾ. നായിക കത്രീന കൈഫ് ആണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. തങ്ങൾ തമ്മിൽ തെറ്റി എന്നു വാർത്ത വന്നത് കൊണ്ട് ഇനി എന്തായാലും തങ്ങൾ തമ്മിൽ തെറ്റിയെ പറ്റു എന്നു പറഞ്ഞു കൊണ്ട് പരസ്പരം പോരടിക്കുന്ന അക്ഷയ് കുമാറിന്റെയും രോഹിത് ഷെട്ടിയുടെയും ഒരു കോമഡി ഫൈറ്റ് ആണ് ഈ വീഡിയോയുടെ ഉള്ളടക്കം. ഏതായാലും ഈ ട്രോൾ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.