Akshay Kumar Sir waited for an hour for me, says Kalabhavan Shajohn
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ 2.0 നാളെ റിലീസ് ചെയ്യുകയാണ്. സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറും ഒന്നിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശങ്കർ ആണ്. ഈ ത്രീഡി വിസ്മയ ചിത്രത്തിൽ മലയാളത്തിന്റെ പ്രീയപ്പെട്ട നടൻ ആയ കലാഭവൻ ഷാജോണും അഭിനയിച്ചിട്ടുണ്ട്. എന്തിരൻ 2 ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം ആണെന്നും അതോടൊപ്പം അക്ഷയ് കുമാറിനൊപ്പം ഒരുമിച്ചു അഭിനയിക്കാൻ പറ്റിയതിനെ കുറിച്ചും ഷാജോൺ ആവേശത്തോടെ വെളിപ്പെടുത്തുന്നു. ചെറുപ്പം മുതലേ അക്ഷയ് കുമാറിനെ കടുത്ത ആരാധകൻ ആണ് താൻ എന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം ഒരു സെൽഫി എടുക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു എന്നും ഷാജോൺ പറയുന്നു.
കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു എങ്കിലും അക്ഷയ് കുമാറിന്റെ മേക് അപ്പ് വളരെ ഹെവി ആയിരുന്നതിനാൽ ഷൂട്ട് നടക്കുമ്പോൾ അദ്ദേഹത്തിന് ഒരുപാട് സംസാരിക്കാൻ ആവുമായിരുന്നില്ല. അങ്ങനെ ഷൂട്ടിന്റെ അവസാന ദിവസം അദ്ദേഹവുമൊത്തു ഒരു സെൽഫി എടുക്കണം എന്ന ആഗ്രഹം ചിത്രത്തിന്റെ ഒരു അസ്സോസിയേറ്റിനോട് ഷാജോൺ അറിയിച്ചു. എന്നാൽ ഷാജോണിന്റെ സീനുകൾ തീരുന്നതിനു മുൻപ് തന്നെ അക്ഷയ് കുമാറിന്റെ ഭാഗങ്ങൾ തീരുകയും അദ്ദേഹം മേക് അപ്പ് അഴിക്കാനായി പോവുകയും ചെയ്തു. ഷൂട്ടിനിടയിൽ പോയി സെൽഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് തന്റെ സെൽഫി മോഹം മറന്നു കളഞ്ഞേക്കാം എന്ന് വിചാരിച്ചു ഷാജോൺ നിൽക്കുമ്പോൾ ആണ് മൂന്ന് മണിക്കൂറോളം കഴിഞ്ഞു അസ്സോസിയേറ്റ് വന്നു പറയുന്നത്, കഴിഞ്ഞ ഒരു മണിക്കൂറായി ഷാജോണിനെ കാത്തു അക്ഷയ് കുമാർ കാരവാനിൽ ഇരിക്കുകയാണ് എന്ന്. തനിക്കു വിശ്വസിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു അത് എന്നും അതിനു ശേഷം അദ്ദേഹത്തെ പോയി കണ്ടു സെൽഫി എടുക്കുകയും ഒരുപാട് നേരം സംസാരിക്കുകയും ചെയ്തു എന്നും ഷാജോൺ പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.