പത്തു വർഷം മുൻപ് ഒരു ജൂലൈ പതിനാറിന് റിലീസ് ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ ഒരു കൂട്ടം പുതുമുഖങ്ങൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിൽ പലരും ഇന്ന് മലയാള സിനിമയിൽ പ്രശസ്തരായ താരങ്ങളാണ്. നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. ആ ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്തിയ പുതുമുഖങ്ങളാണ് ഇന്നത്തെ യുവ സൂപ്പർ താരങ്ങളിലൊരാളായ നിവിൻ പോളി, മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യ താരവും ഇപ്പോൾ നിർമ്മാതാവുമായ അജു വർഗീസ്, നടന്മാരായ ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ഗീവർഗീസ് ഈപ്പൻ എന്നിവർ. മലർവാടി ആർട്സ് ക്ലബിലെ ഗാനങ്ങളിലൂടെയാണ് ഷാൻ റഹ്മാനും മലയാളത്തിൽ ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ മേൽവിലാസം നേടിയെടുത്തത്. ഇത്രയും പേരെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈ പിടിച്ചുയർത്തിയ ആ ചിത്രം നിർമ്മിച്ചത് മലയാളത്തിന്റെ ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന ദിലീപ് ആണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് ആണ് പുതുമുഖങ്ങളെ വെച്ച് അത്തരമൊരു ചിത്രം നിർമ്മിക്കാനുള്ള ധൈര്യം കാണിച്ചു മുന്നോട്ടു വന്നത്.
ഇപ്പോഴിതാ മലർവാടി ആർട്സ് ക്ലബ് ഇറങ്ങി പത്തു വർഷം പിന്നിടുമ്പോൾ തങ്ങളെ കൈ പിടിച്ചുയർത്തിയതിനു ദിലീപിനോട് നന്ദി പറയുകയാണ് നടൻ അജു വർഗീസ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ദിലീപിന് നന്ദി പറഞ്ഞു കൊണ്ട് അജു വർഗീസ് മുന്നോട്ടു വന്നത്. മായാമോഹിനി, റിങ് മാസ്റ്റർ, ടൂ കൺഡ്രീസ്, വെൽകം ടു സെൻട്രൽ ജയിൽ, ജോർജേട്ടൻ’സ് പൂരം, കോടതി സമക്ഷം ബാലൻ വക്കീൽ, മൈ സാന്റാ എന്നീ ദിലീപ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അജു വർഗീസ്, ദിലീപുമായി നല്ല സൗഹൃദം പുലർത്തുന്ന വ്യക്തി കൂടിയാണ്. ഏതായാലും തന്റെ ആദ്യ ചിത്രത്തിന്റെ നിർമ്മാതാവായ ദിലീപിന് നന്ദി രേഖപ്പെടുത്തിയ അജുവിന് പ്രശംസ നൽകുകയാണ് സോഷ്യൽ മീഡിയയിപ്പോൾ. അജുവിന് പുറമെ വിനീത് ശ്രീനിവാസനും ദിലീപിന് നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
This website uses cookies.