മലയാള സിനിമയിൽ ഹാസ്യ രംഗങ്ങൾ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന യുവനടനാണ് അജു വർഗ്ഗീസ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, താൻ അഭിനയിക്കുന്ന എല്ലാ സിനിമകളും വളരെ മികച്ച രീതിയിൽ പ്രമോട്ട് ചെയ്യുന്ന വ്യക്തിയാണ് അജു വർഗ്ഗീസ്. ഓൺലൈൻ മീഡിയാസിനെക്കാൾ വളരെ ആത്മാർഥതയോടെ സിനിമയെ പ്രൊമോട്ട് ചെയ്യുന്ന വ്യക്തിയാണ് താനെന്ന് പറഞ്ഞു പലരും അദ്ദേഹത്തെ കളിയാക്കിയിട്ടുമുണ്ട്. അജു വർഗ്ഗീസ് അവസാനമായി അഭിനയിച്ച ‘ഞാൻ മേരിക്കുട്ടി’ നിറഞ്ഞ സദസ്സിൽ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ആർ.ജെ ആൽവിൻ ഹെൻറി എന്ന കഥാപാത്രത്തെയാണ് അജു വർഗ്ഗീസ് അവതരിപ്പിക്കുന്നത്. ‘ഞാൻ മേരിക്കുട്ടി’ എന്ന സിനിമയിലെ ഒരു പോസ്റ്റർ ഷെയർ ചെയ്തതിന് പിന്നാലെയാണ് രൂക്ഷമായ മറുപടിയുമായി കുറെ വ്യക്തികൾ മുന്നോട്ട് വന്നത്.
നിങ്ങൾക്ക് ഇതെല്ലാം പ്രൊമോട്ട് ചെയ്യുന്നതിന് എന്തു കിട്ടും എന്നായിരുന്നു ആദ്യം ഒരു വ്യക്തി അദ്ദേഹത്തിനോട് ചോദിച്ചത്, എന്നാൽ വളരെ രസകരമായി അജു 10 ലക്ഷം കിട്ടുമെന്നും ആരോടും പറയണ്ട എന്ന് അദ്ദേഹത്തിന് മറുപടി നൽകി. അൽപസമയത്തിന് ശേഷം മറ്റൊരു വ്യക്തി വളരെ രൂക്ഷമായി വിമർശിച്ചു കൊണ്ട് മുന്നോട്ട് വന്നു. നിനക്ക് കുറച്ചു ഉളുപ്പുണ്ടോ ഞങ്ങളുടെ കാഷ് അല്ലെ നിന്നെ വളർത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റ വാദം. അജുവിന്റെ ആരാധകർ പോലും ഞെട്ടലോടെയാണ് ഈ രംഗം നോക്കി നിന്നത്, എന്നാൽ അൽപസമയത്തിന് ശേഷം അജു തന്നെ വീണ്ടും മുന്നോട്ട് വന്നു. നിങ്ങളുടെ പണമാണ് സിനിമയുടെ വരുമാനം എന്നും താൻ എന്ത് തെറ്റാണ് താങ്കളോട് ചെയ്തതെന്നും, താൻ ഭാഗമായ സിനിമയെ പ്രൊമോട്ട് ചെയ്യാൻ പോലും അവകാശമില്ലേ എന്ന് അജു അഭിപ്രായപ്പെട്ടു. സാധാരണ ഗതിയിൽ സിനിമ താരങ്ങളുടെ പോസ്റ്റിൽ മോശമായ കമന്റുകൾ നടന്മാർ റിപ്ലൈ നൽകാറില്ല എന്നാൽ ഇവിടെ അജു ഒരു മടിയും കൂടാതെയാണ് സത്യാവസ്ഥ മനസ്സിലാക്കി കൊടുത്തത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.