മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ടോവിനോ തോമസ്. സഹനടനായി, വില്ലനായി, നടനായി മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് കൈനിറയെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ടോവിനോയുടെ അവസാനമായി പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ‘അഭിയുടെ കഥ അനുവിന്റെയും’, ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷിച്ച നിലവാരം പുലർത്താൻ സാധിച്ചില്ല, ആയതിനാൽ ടോവിനോയുടെ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രങ്ങളായിരുന്നു ‘മറഡോണ’ യും ‘തീവണ്ടി’യും, എന്നാൽ രണ്ട് ചിത്രങ്ങളുടെ റിലീസിന്റെ കാര്യം ആശങ്കയിലാണ്.
ജൂൺ 22ന് റിലീസ് തീരുമാനിച്ചിരുന്ന ടോവിനോ ചിത്രം ‘മറഡോണ’ പല കാരണത്താൽ റിലീസ് നീട്ടുകയായിരുന്നു. എന്നാൽ പുതിയ റിലീസ് തീയതിയും അണിയറ പ്രവർത്തകർ പുറത്തും വിട്ടട്ടില്ല. എന്നാൽ പോലും സിനിമ പ്രേമികളും നിരാശരായിരുന്നില്ല കാരണം ടോവിനോയെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്യുന്ന ‘തീവണ്ടി’ യുടെ റിലീസ് ജൂൺ 29നായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വീണ്ടും കഷ്ടകാലം എന്നപ്പോലെ ‘തീവണ്ടി’ യുടെ റിലീസ് നീട്ടിയ വിവരം ഓഗസ്റ്റ് സിനിമാസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയുണ്ടായി. എന്നാൽ ഏറ്റവും രസകരമായ കാര്യം എന്താണെന് ചോദിച്ചാൽ ‘തീവണ്ടി’ യിലെ നായകൻ ഈ വിവരം അറിയുന്നത് പോലും ഈ പോസ്റ്റ് കണ്ടതിന് ശേഷമാണ്. ടോവിനോ തന്റെ ഒഫീഷ്യൽ പേജിലൂടെ എന്നോടെങ്കിലും നേരത്തെ പറയായിരുന്നു എന്ന് ഏറെ വേദനയോടെ എന്നാൽ കാത്തിരിക്കാൻ തയ്യാറാണെന്ന് എന്ന രീതിയിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ടോവിനോ എന്ന നടനും ഈ വിവരം ഒരു സർപ്രൈസ് ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനി വിഷ്വലാൽ തിരക്കഥ ഒരുക്കയിരിക്കുന്ന തീവണ്ടിയിലെ നായിക സംയുക്ത മേനോനാണ്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗൗതം ശങ്കറാണ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.