പ്രശസ്ത മലയാള നടനും നിർമ്മാതാവുമായ അജു വർഗീസിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വെളുത്ത ഖദർ ഷർട്ടും, കട്ട താടിയും കൂളിംഗ് ഗ്ലാസ്സുമായി മാസ്സ് ലുക്കിലുള്ള അജു വർഗീസിന്റെ ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലാണ് അജു വർഗീസ് മാസ്സ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഈ ചിത്രം കണ്ടപ്പോൾ മുതൽ മലയാള സിനിമാ പ്രേമികളും ആരാധകരും ചോദിക്കുന്നത് ഇതിലെ അജു വർഗീസിന്റെ ഒരു ലാലേട്ടൻ സ്റ്റൈലിനെ കുറിച്ചാണ്. ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കുമായുള്ള സാമ്യമാണ് അജു വർഗീസിന്റെ പുതിയ ചിത്രത്തിൽ ഏവരും ചൂണ്ടി കാട്ടുന്നത്. ലാലേട്ടന്റെ ഒരു ചെറിയ കട്ട് ഉണ്ടെന്നും, കണ്ടാൽ ലാലേട്ടനെ പോലെ ഉണ്ടെന്നുമെല്ലാം ആരാധകർ ആ ഫോട്ടോക്ക് കമന്റ് ചെയ്യുന്നുണ്ട്. മാത്രമല്ല, ലുസിഫെറിലെ മോഹൻലാൽ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളിയെ അനുസ്മരിപ്പിക്കുന്ന ലുക്ക് ആയതു കൊണ്ട് തന്നെ, സ്റ്റീഫന്റെ അനിയൻ ഇതായിരുന്നോ ശെരിക്കും എന്ന് ചോദിക്കുന്നവരുമുണ്ട് കമെന്റ് ബോക്സിൽ.
ഏതായാലും അജു വർഗീസിന്റെ ഇത് വരെ വന്നതിൽ ഏറ്റവും മാസ്സ് ലുക്ക് ഇതാണ് എന്ന അഭിപ്രായമാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. തടത്തിൽ സേവ്യർ എന്നാണ് ഈ ചിത്രത്തിലെ അജു വർഗീസ് കഥാപാത്രത്തിന്റെ പേര്. കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ അജു വർഗീസിന്റെ ഈ പുത്തൻ മാസ്സ് ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ചിത്രത്തിൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ് അജു വർഗീസ് ജോയിൻ ചെയ്തത്. ഉണ്ണി മുകുന്ദൻ ഫിലിമ്സിന്റെ ബാനറിൽ നായകൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.