അജിതും ശിവയും ഒന്നിക്കുന്ന ‘വിശ്വാസ’ത്തിന്റെ ഷൂട്ടിംഗ് ജനുവരി 18ന് തുടങ്ങും. വീരം, വേതാളം, വിവേകം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. പ്രീപ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതായി സംവിധായകൻ അറിയിച്ചു. വിവേകത്തിന്റെ നിര്‍മാതാക്കളായ സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനം. അജിത്തിന്റെ അൻപത്തി എട്ടാമത് ചിത്രമാണിത്. യുവൻ ശങ്കർ രാജയാണ് സംഗീതം നിർവഹിക്കുന്നത്.
ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താള്‍ എന്ന ചിത്രത്തിന് ശേഷം അനുഷ്‌ക ഷെട്ടി വീണ്ടും അജിതിന്റെ നായികയായി എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ‘വീരം’ എന്ന ചിത്രത്തിലൂടെയാണ് അജിത്-ശിവ കൂട്ടുകെട്ട് ആരംഭിച്ചത്. വേതാളം എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ ഇറങ്ങി. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ വിജയം നേടിയെങ്കിലും പിന്നീട് പുറത്തിറങ്ങിയ വിവേകത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
വീരം, വേതാളം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സമാന മാതൃക പിന്തുടരുന്ന രീതിയിലാകും പുതിയ ചിത്രമെന്നാണ് റിപ്പോർട്ട്. കൂടാതെ പുതിയ ഗെറ്റപ്പിൽ അജിത് പ്രത്യക്ഷപ്പെടുന്നുവെന്നും സൂചനകളുണ്ട്. ശിവയും അജിത്തും ഒന്നിച്ച ചിത്രങ്ങളൊക്കെ മികച്ചതായതിനാല്‍ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.